തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിിലെ 266 കിലോ സ്വര്‍ണം കാണാതായെന്ന് സിഎജിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ സ്വര്‍ണം പൂശാന്‍ നല്‍കിയ 893.44 കിലോയില്‍നിന്നാണ് 266 കിലോ സ്വര്‍ണം കാണാതായതെന്ന് മുന്‍ സിഎജി വിനോദ് റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രാവശ്യത്തിന് ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണ് നഷ്ടമായത്. സ്വര്‍ണം പൂശാനായി 4.8 കോടിയുടെ സ്വര്‍ണം നാലു വര്‍ഷം മുന്‍പാണ് കരാറുകാരന് നല്‍കിയത്.
82 തവണയായിട്ടാണ് ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം എടുത്തത്. ക്ഷേത്രത്തില്‍ നിന്നെടുത്ത 893 കിലോയില്‍ തിരിച്ചെത്തിച്ചത് 627 കിലോ സ്വര്‍ണം മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാക്കി 266 കിലോ സ്വര്‍ണം എവിടെപ്പോയി എന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

സ്വര്‍ണവുമായി ബന്ധപ്പെട്ടും ക്ഷേത്രത്തിലെ വരവു ചെലവു കണക്കുകളുമായി ബന്ധപ്പെട്ടും വ്യാപകമായ ക്രമക്കേടാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment