മടിക്കൈ കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും നടനുമായ പി.ടി.പത്മലാല്‍ നിര്‍വ്വഹിച്ചു.
രുദ്ര അന്നപൂര്‍ണ്ണാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജില്‍ അമ്പാടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവ സംവിധായകന്‍ മനോജ് അമ്പലത്തറ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. തിരക്കഥ, സംഭാഷണം മണികാന്ത് മഠത്തില്‍. രാഹുല്‍ കല്ലായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
നവാസ് തിരൂരാണ് ചമയം. ദീപേഷ് മടിക്കൈ കലാസംവിധാനവും, ഒറവില്‍ കൃഷ്ണന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, രാധാകൃഷ്ണന്‍ കുമ്പള പ്രൊക്ഷന്‍ മാനേജരും, രാജന്‍ കുട്ട്യാനം ലൊക്കേഷന്‍ മാനേജരും, ശ്രീകാന്ത് കല്ല്യോട്ട് അസോസിയേറ്റ് ഡയറക്ടറും, പി.ആര്‍.ഒ ചന്ദു വെള്ളരിക്കുണ്ടുമാണ്.
കോഴിക്കോട് നാരായണന്‍നായര്‍, പി.ടി.പത്മലാല്‍, അനില്‍കുമാര്‍, മണികണ്ഠന്‍, നിധീഷ് പാലയ്ക്കല്‍, അനില്‍ കാര്‍ത്തിക, ജയചന്ദ്രന്‍ കോട്ടക്കൊച്ചി, ഷാനസുനില്‍, മൃദുല മോഹന്‍ എന്നിവരാണ് അഭിനേതാക്കള്‍. മടിക്കൈ, കാഞ്ഞിരപ്പൊയില്‍, ഏച്ചിക്കാനം എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment