Latest News

പണ്ഡിതന്മാര്‍ക്ക് കരുത്ത് പകര്‍ന്നത് താജുല്‍ ഉലമ: എ കെ ഉസ്താദ്

ദേളി: സാദാത്തുക്കളെയും ഉലമാക്കളെയും സമൂഹത്തില്‍ രണ്ടാം സ്ഥാനക്കാരായി കാണുകയും ഭൗതിക ലാഭത്തിന് വേണ്ടി അവരെ നിയന്ത്രിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് താജുല്‍ ഉലമ സമസ്തയുടെ നേതൃ സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും സഅദിയ്യ പ്രിന്‍സിപ്പലുമായ നിബ്രാസുല്‍ ഉലമ ശൈഖുനാ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍. താജുല്‍ ഉലമയുടെ കടന്നു വരവോടെയാണ് ഈ സംവിധാനത്തിന് മാറ്റം വന്നതെന്നും അതിന്റെ ഫലമായിട്ടാണ് കേരളത്തിലും മറ്റും നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും സുന്നീ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും നേതൃത്വം നല്‍കാനും പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസമായി സഅദിയ്യയില്‍ നടന്ന് വരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹമാന്‍ അല്‍ ബുഖാരി തങ്ങളുടെ ഒന്നാം ആണ്ട് നേര്‍ച്ചയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അദ്ധ്യക്ഷത വഹിച്ചു. മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തഹ്‌ലീല്‍ മജ്‌ലിസിന് ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി.

കെ കെ ഹുസൈന്‍ ബാഖവി,സ്വാലിഹ് സഅദി തളിപ്പറമ്പ,കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,അബ്ദുല്‍ കരീം സഅദി ഏണിയാടി ,കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി,സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍,പാറപ്പള്ളി ഇസ്മാഈല്‍ സഅദി,സുലൈമാന്‍ കരിവെള്ളൂര്‍,ബശീര്‍ പുളിക്കൂര്‍,അബ്ദുല്‍ റസാഖ് സഅദി, യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ റഹ്മാന്‍ ഹാജി ബഹ്‌റൈന്‍, ഷാഫി ഹാജി, പാറപ്പള്ളി അബ്ദുുല്‍ ഖാദിര്‍ ഹാജി, എസ് എസ് എഫ് നേതാക്കളായ സി എന്‍ ജഅ്ഫര്‍,അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍,സ്വലാഹുദ്ധീന്‍ അയ്യൂബി,ഫാറുഖ് കുബണുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.