ഉദുമ: ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാര കോരിയോട്ടെ ബി ചന്ദ്രനാ (50)ണ് മരിച്ചത്.
വെള്ളിയാഴ്ച മുതല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ അയല്‍വാസികള്‍ വീടിന്റെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ചന്ദ്രനെ തൂങ്ങിയ നിലയില്‍ കണ്ടത്.
ചന്ദ്രനോട് പിണങ്ങി രണ്ടുവര്‍ഷമായി ഭാര്യ ലതിക മക്കള്‍ ഋഷികേശ്, തീര്‍ത്ഥ എന്നിവരോടാപ്പം പയ്യന്നൂരിലെ വീട്ടിലാണ് താമസം. കുഞ്ഞമ്മയുടെയും പരേതനായ കണ്ണന്റെയും മകനാണ്.
സഹോദരങ്ങള്‍: നാരായണന്‍, പാര്‍വതി, നാരായണി, സരോജിനി, കുഞ്ഞാണി.
ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയെ മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment