Latest News

699 രൂപയ്ക്ക് മൈക്രോമാക്സിന്റെ കളര്‍ഫോണ്‍

സ്മാര്‍ട്ട്ഫോണ്‍ വിറ്റ് ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിനെവരെ തറപറ്റിച്ച മൈക്രോമാക്സ് പാവപ്പെട്ടവനെയും മറക്കുന്നില്ല. വെറും 699 രൂപയ്ക്ക് കളര്‍ഫോണ്‍ അതാണ് മൈക്രോമാക്സിന്റെ ജോയ് എക്സ് 1800, ജോയി എക്ല് 1850 ആണ് ഇതിനോടപ്പം ഇറങ്ങുന്ന മറ്റോരു ഫോണ്‍.

ബാറ്ററിയിലാണ് ഈ ഫോണുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം എക്സ് 1800 720 എംഎഎച്ചാണ് എങ്കില്‍, 1850 1,800 എംഎഎച്ചാണ് ബാറ്ററി പവര്‍. രണ്ടാമത്തെ ഫോണിന് 749 രൂപയാണ് വില. ഒരു നല്ല ബാറ്ററിയുള്ള ബാക് ആപ്പ് ഡിവൈസ് ആവശ്യമായി വരുന്നവര്‍ക്കാണ് ഈ ഫോണ്‍ കൊണ്ട് ഗുണം എന്നാണ് മൈക്രോമാക്സ് പറയുന്നത്.

1.76 ഇഞ്ച് സ്ക്രീന്‍, 4 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി, എഫ്എം റേഡിയോ, 0.08 എംപി ക്യാമറ തുടങ്ങിയ പ്രത്യേകതകളൊക്കെ ഫോണിനുണ്ട്. ഇതില്‍ ജോയി എക്സ് 1800 ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്, ജോയി എക്സ് 1850 അടുത്ത് തന്നെ വിപണിയില്‍ എത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.