ചെറുവത്തൂര്‍: ഓടിച്ച സ്‌കൂട്ടര്‍ തട്ടി വഴിയാത്രക്കാരനു ഗുരുതരമായി പരുക്കേറ്റതില്‍ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. തുരുത്തി എരിഞ്ഞിക്കീലിലെ പി. നിഷാന്തിന്റെ ഭാര്യ പി.പി. അര്‍ച്ചനയെ (22) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് ചെറുവത്തൂരില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെ മടക്കരയില്‍ അര്‍ച്ചന ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു മാടായി കണ്ണന്‍ (75) എന്നയാള്‍ക്കു പരുക്കേറ്റിരുന്നു. സാരമായി പരുക്കേറ്റ കണ്ണനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടനെ വീട്ടിലെത്തിയ യുവതിയെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂന്നുമാസം മുന്‍പാണ് അര്‍ച്ചന വിവാഹിതയായത്. തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണിലെ പരേതനായ ചന്ദ്രന്റെയും പി.പി. അനിതയുടെയും മകളാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment