Latest News

തിരുവനന്തപുരത്ത് പടക്ക ശാലയില്‍ സ്‌ഫോടനം:, രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: നന്ദിയോട് പഞ്ചായത്തിലെ പടക്ക ഗ്രാമമായ ആലംമ്പാറ വിളവീട്ടു നടയിലെ പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. തൊഴിലാളികളായ പൗവത്തൂര്‍ അടിക്കോട്ടുകോണത്ത് കുഞ്ചു എന്നു വിളിക്കുന്ന ഗിരീഷ്(52), ആലംമ്പാറ എ.എസ് ഭവനില്‍ സതികുമാരി(40) എന്നിവരാണു മരിച്ചത്.

ഇതില്‍ ഗിരീഷ് സംഭവ സ്ഥലത്തും സതികുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ലെന്നും അശ്രദ്ധമാായിട്ടാണു പടക്ക നിര്‍മാണം നടത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ശനിയാഴ്ച മൂന്നു മണിയോടെയാണു സംഭവം. ഈ ഷെഡിലും അടുത്ത ഷെഡുകളിലുമായി പണി നടന്നു കൊണ്ടിരിക്കെയാണ് തീ പിടിത്തത്തില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.