Latest News

ലോകകപ്പ് ക്രിക്കറ്റ്: കോഹ്‌ലിക്ക് സെഞ്ച്വറി; പാകിസ്താന് 301 റണ്‍സ് വിജയ ലക്ഷ്യം

അഡ്‌ലയ്ഡ്: വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയുടെയും സുരേഷ് റൈന, ശിഖര്‍ ധവാന്‍ എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെയും ബലത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്റെ വിജയ ലക്ഷ്യം 301. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 300 റണ്‍സ് നടിയത്. അവസാന ഓവറുകളില്‍ പാക് ബൗളര്‍മാര്‍ പിടിമുറുക്കിയതാണ്300നുമുകളില്‍ റണ്‍സ് നേടുന്നതില്‍ നിന്ന്‌ ഇന്ത്യയെ അകറ്റിയത്.

119 പന്തില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി. ലോകകപ്പിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് കോഹ്‌ലിയുടെത്. 126 പന്തില്‍ നിന്ന് 107 റണ്‍സാണ് കോഹ്ലി നേടിയത്. സുഹൈല്‍ ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉമര്‍ അക്മലിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി പുറത്തായത്. ഏഴാം ഓവറില്‍ രോഹിത് ശര്‍മ്മയെ(15)നഷ്ടപ്പെട്ട ഇന്ത്യയെ കോഹ്‌ലിയും ശിഖര്‍ ധവാനും ചേര്‍ന്നാണ് കരകയറ്റിയത്. രണ്ടാം വിക്കറ്റില്‍ 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സംഖ്യം പടുത്തുയര്‍ത്തിയത്.

73 റണ്‍സെടുത്ത ധവാന്‍ ഇല്ലാത്ത റണ്ണിനായി ഓടി റൗണ്‍ ഔട്ട് ആവുകയായിരുന്നു. പിന്നീടെത്തിയ റൈന-കോഹ്‌ലി സഖ്യവും ഇന്ത്യയെ മികച്ച രീതിയില്‍ കൊണ്ടുപോയി. വേഗത്തിലായിരുന്നു സുരേഷ് റൈനയുടെ ഇന്നിങ്‌സ്. പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച റൈന 56 പന്തില്‍ 74 റണ്‍സ് നേടി സുഹൈല്‍ ഖാന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. അവസാനത്തില്‍ റണ്‍സ് അടിച്ചുകൂട്ടാന്‍ ഇന്ത്യ പ്രയാസപ്പെട്ടു. മൂന്നു വിക്കറ്റുകളാണ് പെട്ടന്ന് നഷ്ടമായത്. രവീന്ദ്ര ജഡേജ മൂന്ന്, ക്യാപ്റ്റന്‍ ധോണി 18, ഏഴാമനായി ഇറങ്ങിയ രഹാനെ പൂജ്യത്തിനും പുറത്തായി. പാകിസ്താന് വേണ്ടി സുഹൈല്‍ ഖാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
Keywords: International News, World Cup, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.