Latest News

ഖാസിയുടെ മരണത്തിന് അഞ്ചാണ്ട്; അന്വേഷണം ചുവപ്പു നാടയില്‍

കാസര്‍കോട്: 2010 ഫെബ്രുവരി 15. അന്നാണ് മലബാറിലെ മുസ്‌ലിം മത വിശ്വാസികളെ കണ്ണീരിലാഴ്ത്തി ചെമ്പിരിക്ക മംഗലാപുരം ഖാസിയും ജാതി മത ഭേദമന്യേ എല്ലാവരും ആദരിക്കുകയും ചെയ്തിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവി ദുരൂഹ സഹചര്യത്തില്‍ ചെമ്പിരിക്ക കടുക്കകല്ലിന് സമീപത്തെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

തികഞ്ഞ പാണ്ഡിത്യവും നിസ്വാര്‍ത്ഥസേവനവും പാരമ്പര്യമഹിമയുംകൊണ്ട് ഒരു പ്രദേശത്തിന്റെയാകെ മനം കവര്‍ന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ദുരൂഹവും അവിശ്വസനീയവുമായിരുന്നു ആ അന്ത്യവും അതുയര്‍ത്തിയ പ്രശ്‌നങ്ങളും. സമരങ്ങളുടെ വേലിയേററങ്ങളും കാസര്‍കോടിന്റെ ചരിത്രത്തിലെ ഏററവും വലിയതായിരുന്നു. ജനകീയ പ്രക്ഷേപങ്ങള്‍ക്ക് മുന്നില്‍ അധികാരികള്‍ മുട്ടുമടക്കി ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. ലോക്കല്‍ പോലീസ്, െ്രെകംഡിറ്റാച്ച്‌മെന്റ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ...അങ്ങിനെ അന്വേഷണം നീങ്ങിയെങ്കിലും ഈ ഞായാറാഴ്ച ഖാസിയുടെ മരണം നടന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കുരുക്കഴിയാത്ത ഒരു പ്രഹേളികയായി ആ സംഭവം തുടരുന്നു.[www.malabarflash.com]

ലോക്കല്‍ പൊലിസ് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമമായിരുന്നു നടത്തിയത്. ശക്തമായ ആവശ്യത്തിനൊടുവില്‍ ആദ്യം െ്രെകം ഡിറ്റാച്ച്‌മെന്റിനെ ഏല്‍പ്പിച്ചു മുഖം രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ തൃപ്തരായില്ല. അതോടെ, െ്രെകംബ്രാഞ്ചിനെത്തന്നെ ഏല്‍പ്പിച്ചു. െ്രെകം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ സി.ബി.ഐ അന്വേഷണത്തിനുവേണ്ടിയുള്ള മുറവിളിയായി. സമര സമിതിയും, എസ്.കെ.എസ്.എസ്.എഫ് തുടങ്ങി വിവിധ സംഘടനകള്‍ ഈ ആവശ്യത്തിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങുകയും സമസ്ത നേതാക്കള്‍ ഉന്നതതലത്തില്‍ നിവേദനം കൊടുക്കുകയും ചെയ്തു.[www.malabarflash.com]

അതിന്റെ ഫലമായി സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും അറച്ചറച്ചാണെങ്കിലും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തിന്റെ ആദ്യഘട്ടം ആശാവഹമായിരുന്നു. വിവിധ തലത്തിലുള്ള തെളിവെടുപ്പും ചോദ്യംചെയ്യലും നടന്നു. ചിലരെ നുണപരിശോധനയ്ക്കു വിധേയരാക്കി. അന്നു സി.ബി.ഐ ഓഫീസര്‍ നല്‍കിയ സൂചന അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഉടനെ അറസ്റ്റ് നടക്കുമെന്നുമാണ്.

അതിനിടയില്‍ മഹാപണ്ഡിതന്റെ മരണത്തിലുളള അന്വേഷണം അട്ടിമറിക്കാനുളള ശ്രമങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്‍ അപ്രതീക്ഷിതമായി ചെന്നൈയിലേക്കു സ്ഥലം മാറ്റപ്പെട്ടു. [www.malabarflash.com]

ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ ചില പത്രക്കാര്‍ക്കു ചോര്‍ന്നുകിട്ടിയിരുന്നു. ആത്മഹത്യയാണെന്നു സി.ബി.ഐ റിപ്പോര്‍ട്ടു നല്‍കിയതായാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.[www.malabarflash.com]

ആദ്യം സി.ബി.ഐ അതു നിഷേധിച്ചു. സത്യാവസ്ത വ്യക്തമാക്കിക്കിട്ടാന്‍ വേണ്ടി സി.എം ഉസ്താദിന്റെ ബന്ധുക്കള്‍ ഹൈക്കോടിയില്‍ റിട്ട് സമര്‍പ്പിച്ചു. നിലപാടു വ്യക്തമാക്കാന്‍ പലവട്ടം ഹൈക്കോടതി സി.ബി.ഐയോടു നിര്‍ദ്ദേശിച്ചെങ്കിലും വിവരം നല്‍കിയില്ല. ഒടുവില്‍ ഹൈക്കോടതി ശക്തമായ ശാസനാസ്വരത്തില്‍ ആവശ്യപ്പെട്ട ശേഷമാണ് റിപ്പോര്‍ട്ട് രഹസ്യസ്വഭാവത്തില്‍ സമര്‍പ്പിച്ചത്. ആത്മഹത്യയാണെന്നു സ്ഥാപിച്ചുകൊണ്ടുള്ള പ്രസ്തുത റിപ്പോര്‍ട്ട് കേസ് അന്വേഷിച്ച ഓഫിസര്‍ ലാസര്‍ നല്‍കിയ സൂചനകള്‍ക്ക് വിരുദ്ധമായിരുന്നു. നുണപരിശോധന നടത്തിയ ശേഷം ചിലരുടെ മൊഴിയില്‍ വൈരുദ്ധ്യം തെളിഞ്ഞിട്ടും തുടര്‍നടപടികളെടുക്കാതെയാണു റിപ്പോര്‍ട്ടു തയാറാക്കിയത്.[www.malabarflash.com]

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിലേക്കു വിരല്‍ചൂണ്ടുന്ന തെളിവുകളുണ്ടായിട്ടും അതു മൂടിവയ്ക്കാന്‍ ലോക്കല്‍ പൊലിസ് വ്യഗ്രത കാട്ടിയ കാര്യവും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. മരണത്തിനു മുമ്പുണ്ടായ നാലു മുറിവുകളെപ്പറ്റി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും കൊലപാതകമാണെന്നു സൂചിപ്പിക്കുന്നുണ്ടെന്നും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. സി.എന്‍ ഇബ്രാഹിം പത്രക്കാരെ അറിയിച്ചപ്പോള്‍ അവര്‍ ഇക്കാര്യം സ്ഥിതീകരിക്കാനായി പൊലിസുമായി ബന്ധപ്പെട്ടു. പൊലിസ് അതു നിഷേധിക്കുകയായിരുന്നു.[www.malabarflash.com]

മരണത്തിനു മുമ്പു സംഭവിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ മുറിവുകളില്‍ രണ്ടെണ്ണം ഇരു കണ്ണുകള്‍ക്കും താഴെ മൂക്കിനടുത്താണ്. മറ്റൊന്നു കഴുത്തിലെ കശേരു പൊട്ടിയതാണ്. മൂക്കിനു മുകളിലൂടെ കൈകള്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ ഉണ്ടാകുന്ന തരത്തില്‍ രക്തം കട്ടപിടിച്ചു നീലിച്ച പാടുകളാണു മുഖത്തുണ്ടായിരുന്നത്. അങ്ങനെ പിടിച്ചു കഴുത്തു തിരിച്ചാല്‍ കഴുത്തിന്റെ അകത്തെ കശേരു പൊട്ടുക സ്വഭാവികമാണ്. ആ അവസ്ഥയില്‍ വെള്ളത്തിലേക്ക് തള്ളിയിട്ടാല്‍ വെള്ളം അകത്ത് ചെന്നാണ് മരിക്കുക. കഴുത്തെല്ലു പൊട്ടിയാല്‍ നീന്തി രക്ഷപ്പെടാനാവില്ല.[www.malabarflash.com]
മരണം സംഭവിച്ചതു മൂന്നു മണിക്കു ശേഷമാണെന്ന വസ്തുതയോടൊപ്പം ആ പ്രദേശത്തെ താമസക്കാരായ രണ്ടുപേര്‍ നല്‍കിയ മൊഴികളും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കടപ്പുറത്തു കടുക്കക്കല്ലിന്റെ ഭാഗത്ത് വെളുത്ത കാര്‍ വന്നുനില്‍ക്കുന്നത് കണ്ടതായി ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാറിന്റെ ലൈറ്റ് റൂമില്‍ അടിച്ചപ്പോഴാണ് അദ്ദേഹം ഉറക്കം ഉണര്‍ന്നത്. ആ ഭാഗത്ത് നിന്നു നിലവിളി കേട്ടുവെന്നു മറ്റൊരു വീട്ടിലെ സ്ത്രീ മൊഴി നല്‍കിയിരുന്നു. [www.malabarflash.com]

സ്ഥിരമായി മണല്‍ വണ്ടികള്‍ വരാറുള്ള ആ പ്രദേശത്ത് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ അവരാരും വരാതിരുന്നതും ശ്രദ്ധേയമാണ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഉസ്താദിന്റെ മൊബൈല്‍ നമ്പറില്‍ പല തവണ ബന്ധപ്പെട്ട പരിചയക്കാരനായ ഒരു വ്യക്തിയെ ചുറ്റിപ്പറ്റി സംശയം ഉയരുകയും സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടയില്‍ അയാള്‍ ദുരൂഹമാംവിധം മരിച്ചതും വേണ്ടവിധം പരിശോധിക്കപ്പെട്ടിട്ടില്ല.[www.malabarflash.com]

നുണപരിശോധനയില്‍ വൈരുദ്ധ്യം കണ്ടെത്തി അറസ്റ്റിലേക്കു കാര്യങ്ങള്‍ നീളുന്നതിനിടയില്‍ ഓഫിസര്‍ എന്ന നിലയില്‍ തുടക്കം മുതല്‍ കേസുമായി ബന്ധപ്പെട്ട ലാസറിനെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയതും തനിക്ക് സ്വതന്ത്രമായി ഈ കേസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം മുകളില്‍ നിന്ന് നിയന്ത്രങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അടുത്ത ചില അഭിഭാഷകരോടു സൂചിപ്പിച്ചതും കേസിന്റെ ഗതിവിഗതികളെപ്പറ്റി ഗൗരവമുള്ള ചോദ്യങ്ങളുയര്‍ത്തുന്നു.

കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐയുടെ ഉന്നത ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി, മകന്‍ മുഹമ്മദ് ഷാഫി, ഖാസി സംയുക്ത സമര സമിതി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാകാതെ കിടക്കുകയാണ്.[www.malabarflash.com]
അതിനിടെ യൂത്ത് ലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രിയെ കണ്ട് പ്രത്യേക ടീമിനെക്കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഐസ്.ഐ.ടി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ പുനരന്വേഷണം ഉണ്ടാകുമെന്നും മുന്‍കേന്ദ്രമന്ത്രി ഇ.അഹമ്മദ് യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു.[www.malabarflash.com]

സത്യം ഒരിക്കല്‍ എന്തുതന്നെയായും പുറത്തുവരുമെന്ന വിശ്വാസത്തിലാണ് ഖാസി സി.എം അബ്ദുല്ല മൗലവിയെ സ്‌നേഹിക്കുന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.