ജോഹന്നാസ്ബര്‍ഗ്: ആറു വര്‍ഷത്തിനുള്ളില്‍ 29 സ്ത്രീകളെ മാനഭംഗം ചെയ്തയാള്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ഒരു കോടതി 1,535 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു.
ആല്‍ബര്‍ട്ട് മൊറേക്ക് എന്നയാളാണു 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 29 സ്ത്രീകളെ മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ 30 ജീവപര്യന്തം തടവാണു മൊറേക്കിനു ലഭിച്ചത്. ഇതു കൂടാതെ 144 അധിക കുറ്റകൃത്യങ്ങളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരെ കട്ടിലില്‍ കെട്ടിയിട്ട ശേഷവുമാണ് ഇയാള്‍ ഇരകളെ മാനഭംഗപ്പെടുത്തിയത്. ഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ താന്‍ മാനഭംഗം ചെയ്യുന്നതു കാണണമെന്ന താല്‍പര്യം തനിക്കുണ്ടായിരുന്നുവെന്നു മൊറേക്ക് കോടതിയില്‍ പറഞ്ഞു.
വിധി കേട്ട മൊറേക്ക് കോടതി മുറിയില്‍ ബഹളം വച്ചു. ഇനി മേലില്‍ മാനഭംഗത്തിനിരയാകാതെ ഇരകളായ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം സ്ത്രീകളെ ഉപദേശിച്ചു. ദക്ഷിണാഫ്രിക്കന്‍ നിയമം അനുസരിച്ചു 25 വര്‍ഷം ജയിലില്‍ കിടക്കാതെ ഇയാള്‍ക്കു പരോളിനു പോലും അപേക്ഷ നല്‍കാന്‍ സാധിക്കില്ല.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment