ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പൊതു ചര്‍ച്ചക്കിടെ രൂക്ഷവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ പ്രതിപക്ഷനേതാവ് വി.എസ് വേദി വിട്ടു. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനോട് പറഞ്ഞിട്ടാണ് വി.എസ് ഇറങ്ങിപ്പോയത്. തെക്കന്‍ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ വി.എസിനെതിരെ വന്‍ കടന്നാക്രമണം നടത്തി.
സമ്മേളനവേദിയില്‍ നിന്നും വേലിക്കകത്ത് വീട്ടിലെത്തിയ വി.എസ് പതിവിനു വിരുദ്ധമായി വീട്ടിനകത്തേക്ക് അടുത്ത അനുയായികളേപ്പോലും കടത്തിവിട്ടില്ല.
കോഴിക്കോട് ജില്ലാ സെക്രട്ടറിയും ടി.പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളുമായ പി മോഹനന്‍ കടുത്ത ഭാഷയില്‍ വി.എസിനെ വിമര്‍ശിച്ചു. പൊന്നുകായ്ക്കുന്ന മരമായാലും പുരക്കു മീതെ വളര്‍ന്നാല്‍ വെട്ടണമെന്ന് കാസര്‍കോട്ടുനിന്നുള്ള എം.വി ബാലകൃഷ്ണന്‍ പറഞ്ഞതായും അറിയുന്നു. ഇത്തരത്തില്‍ തനിക്കെതിരെ വന്‍ ആക്രമണം നടക്കുന്നതിനിടെയാണ് വി.എസ് വീട്ടിലേക്ക് പോയത്. തനിക്കെതിരെ നീക്കങ്ങളുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്ന് രാവിലെ കാരാട്ടിനെ കണ്ട വി.എസ് വ്യക്തമാക്കിയിരുന്നു. പി.ബി അംഗമായ സീതാറാം യെച്ചൂരിയും വി.എസിന് അനുകൂലമായി രംഗത്തെത്തിയിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment