ഓസ്‌ട്രേലിയ: സ്വന്തം കുഞ്ഞിന്റെ അച്ഛനെ അന്വേഷിച്ച് യുവതിയുടെ പരസ്യം. ഓസ്‌ട്രേലിയക്കാരിയായ ബിയാങ്ക ഫേസിയാണ് നായിക. 25കാരിയായ ബിയാങ്ക ഫേസിയ ഈ സാഹസം കാട്ടിയതോടെ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഒരു യുവാവുമൊന്നിച്ച് അന്തിയുറങ്ങിയതിനെ തുടര്‍ന്നാണ് ബിയാങ്ക ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ഈ വിവരം വൈകിയാണ് ഇവരറിയുന്നത്. ഇതോടെയാണ് ഉത്തരവാദിയെ തിരക്കിയുള്ള അന്വേഷണം ആരംഭിച്ചത്. ഇയാളുടെ പേരോ നാടോ ഒന്നും ബിയാങ്കക്ക് അറിയില്ല. പേര് ജറാമി എന്നാണെന്ന ചെറിയ ഓര്‍മ മാത്രമാണ് ഉള്ളത്.
അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്നാണ് അവസാന ശ്രമമെന്ന നിലയില്‍ കുഞ്ഞിന്റെ അച്ഛനെ തേടി ഒരു പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.
അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്നാണ് അവസാന ശ്രമമെന്ന നിലയില്‍ കുഞ്ഞിന്റെ അച്ഛനെ തേടി ഒരു പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.
പരസ്യം കണ്ട് ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം കടുത്ത വിമര്‍ശനവും അപ്രതീക്ഷിത പ്രതികരണവുമാണ് ലഭിച്ചത്. അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിനിടെ യുവതി പ്രസവിച്ചു. ലോഗന്‍ ഫേസി എന്നു പേരിട്ട കുഞ്ഞ്. ജനിച്ചുവീണയുടന്‍ മരണത്തോട് മല്ലിട്ടു. ലോഗനെ ഡോക്ടര്‍മാര്‍ അരമണിക്കൂര്‍ പണിപ്പെട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഈ പ്രതിസന്ധി തരണം ചെയ്ത ബിയാങ്ക ജീവിതം സാധാരണ നിലയിലായതോടെ വീണ്ടും കുഞ്ഞിന്റെ അച്ഛനായുള്ള തെരച്ചില്‍ പുനരാംഭിച്ചിരിക്കുകയാണിപ്പോള്‍.
കുഞ്ഞിന്റെ അച്ഛനെ തേടിയുള്ള യുവതിയുടെ പരസ്യം സോഷ്യല്‍ മീഡിയയിലും വിമര്‍ശന പാത്രമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഒരു അമ്മയാകാന്‍ യോഗ്യതയില്ലെന്നും പണത്തിനു വേണ്ടിയാണ് ഈ കഥ പറഞ്ഞ നടക്കുന്നതെന്നുമാണ് ആരോപണങ്ങള്‍. അതേസമയം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും കുഞ്ഞിന്റെ അച്ഛനെ തേടിക്കൊണ്ടിരിക്കുകയാണ് ബിയാങ്ക.
No comments:
Post a Comment