മംഗളൂരു: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ കൂട്ടമായി ആക്രമിച്ചു. ബണ്ട്വാള്‍ മേല്‍കാര്‍ ബോഗോഡിയിലെ ഇര്‍ഫാനാണ് (40) ആക്രമിക്കപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
ഇര്‍ഫാന്റെ ഭാര്യ ബുഷ്‌റയെ (30) കഴിഞ്ഞദിവസം വീട്ടില്‍ സാരിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയല്ലെന്നും ഇര്‍ഫാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത് ചോദിക്കാനായി കുറേപേര്‍ ഇര്‍ഫാനെ സമീപിച്ചു. തര്‍ക്കം മൂത്തതോടെ കൂട്ടമായി വന്ന നാട്ടുകാര്‍ ഇര്‍ഫാനെ ആക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥിതി നിയന്ത്രണാതീതമായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥിതി നിയന്ത്രണാതീതമായിരുന്നു.
ബണ്ട്വാള്‍ എ.എസ്.പി. രാഹുല്‍കുമാറിന്റെ നിര്‍ദേശമനുസരിച്ച് ചെറിയ ലാത്തിച്ചാര്‍ജ് നടത്തിയാണ് നാട്ടുകാരെ നിയന്ത്രിച്ചത്. പരിക്കേറ്റ ഇര്‍ഫാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കെതിരെയും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെല്ലിയപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
No comments:
Post a Comment