Latest News

കേരളത്തില്‍ ആദ്യമായി നടക്കുന്ന ദേശീയ പ്രൊ കബഡി ഫെസ്റ്റിന്‌ചെറുവത്തൂര്‍ ഒരുങ്ങി

ചെറുവത്തൂര്‍: കബഡിയില്‍ വിസ്മയം തീര്‍ക്കുന്ന ഇന്ത്യയിലെ കരുത്തുറ്റ ടീമുകള്‍ ബുധനാഴ്ച മുതല്‍ കളത്തിലിറങ്ങും. അമച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ ആദ്യമായി നടക്കുന്ന ദേശീയ പ്രൊ-കബഡി ഫെസ്റ്റിന് ബുധനാഴ്ച വൈകിട്ട് ആറിന് ചെറുവത്തൂര്‍ കുറ്റിവയല്‍ ഫൈറ്റിങ് സ്റ്റാര്‍ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും. . 29 വരെ നീളുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

പഞ്ചാബ് പൊലീസ്, എസ്എസ്ബി ഉത്തര്‍പ്രദേശ്, ബിഎസ്എഫ് രാജസ്ഥാന്‍, സായി ഗുജറാത്ത്, സിഐഎസ്എഫ് ഹരിയാന, മൈസൂര്‍ ബാങ്ക്, സൗത്ത് കമാന്‍ഡ് മുംബൈ, ഹൈടെക്ക് ചെന്നൈ, വിജയാ ബാങ്ക് ബെംഗളൂരു, ഇഎംഇ ഭോപ്പാല്‍, ഉറുമീസ് ആന്ധ്ര, തെലുങ്കാന എന്നീ ടീമുകളാണ് പോരടിക്കാന്‍ എത്തുന്നത്. വിജയികള്‍ക്ക് യഥാക്രമം ഒന്നര ലക്ഷം, ഒരു ലക്ഷം എന്നീ തുകകളാണ് പ്രൈസ്മണിയായി നല്‍കുന്നത്.

കബഡിഫെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി അരങ്ങേറിയ മെഗാ തിരുവാതിര മറുനാടന്‍ കളിക്കാര്‍ക്ക് പുതിയ അനുഭവമായി. കുറ്റിവയല്‍ പെണ്‍കൂട്ടായ്മയാണ് തിരുവാതിരയൊരുക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, നീലേശ്വരം നഗരസഭാ ചെയര്‍പഴ്‌സണ്‍ വി.ഗൗരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി.രമണി, പി.ശ്യാമള, അംഗം കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു. എം.മഞ്ജുഷ സ്വാഗതവും പി.പി.അജിന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മടിക്കൈ നാട്ടറിവ് നാടന്‍കലാമേള അവതരപ്പിച്ചു. 25-ന് വൈകിട്ട് ആറിന് കബഡി ഫെസ്റ്റ് പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Keywords: Kerala,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.