Latest News

അതിഞ്ഞാല്‍ ഉറൂസ് മാര്‍ച്ച് 23 മുതല്‍ 30 വരെ

കാഞ്ഞങ്ങാട് : അതിഞ്ഞാല്‍ ദര്‍ഗാ ശരീഫ് ഉറൂസ് മാര്‍ച്ച് 23 മുതല്‍ 30 വരെ അതിഞ്ഞാല്‍ ഉമ്മര്‍ സമര്‍ഖന്ത് നഗറില്‍ നടക്കും. 23 ന് വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തെരുവത്ത് മൂസ ഹാജി അദ്ധ്യക്ഷം വഹിക്കും.

പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, വാണിദാസ് എളയാവൂര്‍, ഡോ. സി ബാലന്‍, ബശീര്‍ വെള്ളിക്കോത്ത്, റൂബിന്‍ ജോസഫ് എന്നിവര്‍ സംസാരിക്കും. പാലാട്ട് ഹുസൈന്‍ സ്വാഗതവും സി എച്ച് സുലൈമാന്‍ നന്ദിയും പറയും. 23 ന് രാത്രി 8 മണിക്ക് മത പ്രഭാഷണത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം എം ബാവ മുസ്‌ല്യാര്‍ അങ്കമാലി 'കുടുംബ ജീവിതം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
അബ്ദുള്‍ ഫത്താഹ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, പാലക്കീല്‍ കുഞ്ഞാഹമദ് ഹാജി എന്നിവര്‍ സംസാരിക്കും. 25 ന് 'സഹിഷ്ണതയുടെ മതം'എന്ന വിഷയില്‍ മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും.
26 ന് സലീം മന്നാനി തൊടുപുഴ'വിഷയം:അടിമയുടെ കടമകള്‍', തുടര്‍ന്ന് നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് സൈനുല്‍ ആബിദീന്‍ ബാഖവി തങ്ങള്‍ മലേഷ്യ നേതൃത്വം നല്‍കും. 27 ന് ഉച്ചയ്ക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സി കെ അബദുള്ള ഹാജി പതാക ഉയര്‍ത്തും.
രാത്രി സിംസാറുല്‍ ഹഖ് ഹുദവി അബുദാബി 'യാത്രാമൊഴി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍ അല്‍ബുഖാരി തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. 28 ന് ബശീര്‍ ബാഖവി കീശ്ശേരി മലപ്പുറം ' സ്‌നേഹമുള്ള സഹോദരിമാരോട്' എന്ന വിഷയത്തില്‍ പ്രസംഗിക്കും.
കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുള്‍ റഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. 29 ന് വൈകുന്നേരം 4.30 ന് അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഇശാ നിസ്‌കാരാനന്തരം ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം 'ദുര്‍മന്ത്രവാദവും ദുരാചാരങ്ങളും ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
കൂട്ടുപ്രാര്‍ത്ഥനയ്ക്ക് ശൈഖുനാ മൂര്യാട് ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 30 ന് വൈകുന്നേരം മൗലീദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.