ഉദുമ:(www.malabarflash.com) ഭരണി മഹോത്സ ആയിരത്തിരിനാളില്‍ പാലക്കുന്നമ്മയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുളള തിരുമൂല്‍കഴ്ചകളുടെ പ്രയാണം തുടങ്ങി.
ആയിരത്തിരി മഹോത്സവത്തിനെ നാടിന്റെ നാനാനഭാഗങ്ങളില്‍ നിന്നും ഒഴുകി യെത്തുന്ന ആയിരങ്ങളുടെ കണ്ണിനും ശാതിനും കുളിരേകുന്ന വര്‍ണ്ണശബളമായ വിരുന്നൊരുക്കിയാണ് കാഴചകള്‍ ക്ഷേത്രത്തിലേക്ക് നിങ്ങുന്നത്.
രാത്രി 10.30 ചിറമ്മല്‍ പ്രദേശ് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടത്തും.11.30 ന് ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ചയും 12 മണിക്ക് പളളിക്കര തണ്ണീര്‍ പുഴ പ്രദേശ് തിരുമുല്‍ക്കാഴ്ചയും 12.45 ന് കണ്ണംവയല്‍ പാക്കം പ്രദേശ് തിരുമുല്‍ക്കാഴ്ചയും 1.30 ന് മംഗലാപുരം പ്രദേശ് തിരുമുല്‍ക്കാഴ്ചയും ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും
താലപ്പൊലിയേന്തിയ ബാലികമാര്‍, വര്‍ണാഭമായ മുത്തുക്കുടകള്‍, ശിങ്കാരി മേളം, നാസിക് ഡോളിന്റെ ബാന്റ് മേളം, ക്ലാസികല്‍ ഡാന്‍സിന്റെ അപൂര്‍വ്വ ദൃശ്യാവിഷ്‌ക്കാം, മംഗലാപുരം ചലന നിശ്ചല ദൃശ്യങ്ങള്‍, വൈദ്യുത ദീപ പ്രഭാബലി, കറഗാട്ടം, കാവടിയാട്ടം, പൊയ്ക്കുതിരായാട്ടം, പുലിക്കളി, ബെമ്മക്കളി, സിനിമാററിക് ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടികളോടെയാണ് തരുമുല്‍ കാഴ്ചകള്‍ നീങ്ങികൊണ്ടിരിക്കുന്നത്.
തിരുമുല്‍ക്കാഴ്ചകളില്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങിലെ കലാകാരന്‍മാരുടെ വിവിധ കലാവിരുന്നുകള്‍ അവതരിപ്പിക്കുന്നുണ്ട്.
കാഴ്ച സമര്‍പ്പണത്തിന് ശേഷം മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും നടക്കും.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകയെത്തിയ പതിനായിരങ്ങളെ കൊണ്ട് പാലക്കുന്ന് വീര്‍പ്പ് മുട്ടുകയാണ്.
No comments:
Post a Comment