Latest News

ജയിന്റ് വീലില്‍ നിന്നും വീണ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ചാടിയ മാതാവ്‌ മരിച്ചു

ഉദുമ: (www.malabarflash.com)ജയിന്റ് വീലില്‍ ഇരുന്ന അമ്മയുടെ മടിത്തട്ടില്‍ നിന്നും പിഞ്ചുകുഞ്ഞ് വീണു. ഇതുകണ്ട ജയിന്റ് വീലില്‍ നിന്നും ചാടിയ മാതാവ്‌ മരിച്ചു. ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്വിമ (32) യാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പാലക്കുന്ന് ഭരണി മഹോത്സവ നഗരിയില്‍ നടന്നുവരുന്ന പാലക്കുന്ന് എക്‌സ്‌പോയ്ക്കിടെയാണ് അപകടം

ഭര്‍ത്താവും കുടുംബത്തോടൊപ്പം എക്‌സ്‌പോ കാണാനെത്തിയതായിരുന്നു ഫാത്വിമ. 11 മാസം പ്രായമുള്ള മകള്‍ മാജിദയൊപ്പം ജയിന്റ് വീലില്‍ കയറിയ ഫാത്തിമയുടെ കൈയ്യില്‍ നിന്നും കുട്ടി താഴേക്ക് വീണപ്പോള്‍ ഫാത്തിമയും ചാടുകയായിരുന്നു. ഇതിനിടെ തലയ്ക്ക് ഗുരുതമായി പരിക്കേററ ഫാത്തിമയെയും കുഞ്ഞിനെയും എക്‌സ്‌പോ അധികൃതരും നാട്ടുകാരുംചേര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമയുടെ നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉപ്പളയിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മൃതദഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പെരിയ ചാലിങ്കാലിലെ അബ്ദുല്‍ ഖാദര്‍-ഖദീജ ദമ്പതികളുടെ മകളാണ് മരിച്ച ഫാത്വിമ
നിസാര പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് എക്‌സ്‌പോ നിര്‍ത്തിവെച്ചു.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.