Latest News

വിവേകാനന്ദന്റെ ജന്മവാര്‍ഷികം; എബിവിപി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

കാസര്‍കോട്: വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് കോളേജില്‍ എബിവിപി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. ഇത് രണ്ടാം വര്‍ഷമാണ് കോളേജിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 

ടിടിഎം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി വിജിത മാലിനി, ബിഎ ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആര്‍.കെ.സൗമ്യ, ടിടിഎം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി എസ്.പി.നിഷാന്ത് എന്നിവരാണ് ഇത്തവണ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. കോളേജ് അധികൃതരാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഒരു സെമസ്റ്ററിന്റെ ഫീസാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. തുക എബിവിപി അംഗങ്ങള്‍ നേരിട്ട് കോളേജില്‍ അടക്കുകയാണ് ചെയ്യുന്നത്.
കോളേജ് അങ്കണത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ഡോ.സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എബിവിപി രാജപുരം നഗര്‍ സമിതി സെക്രട്ടറി അജയ്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊട്ടോടി ഗവണ്‍മെന്റ്ഹയര്‍സെക്കന്ററി അധ്യാപകന്‍ സുകുമാരന്‍ പെരിയച്ചൂര്‍ സ്‌കോളര്‍ഷിപ്പ് വിതരണ നിര്‍വ്വഹിച്ചു. 

ഡോ.കെ.എന്‍.ജഗദീശന്‍ നമ്പ്യാര്‍, വിജയന്‍, കെ.പി.രമേശന്‍, ബി.കെ.സുധീപ്, സുജിത്, പ്രീതി, സരിത സംസാരിച്ചു. എബിവിപി സംസ്ഥാന സമിതിയംഗം ധന്യ കുറ്റിക്കോല്‍ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അക്ഷയ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.