കാഞ്ഞങ്ങാട്: വയറിംഗ്ദിനത്തില്‍ പാവപ്പെട്ട കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വയറിംഗ് തൊഴിലാളികളുടെ കൂട്ടായ്മ. അരയി ഗവ.യുപി സ്‌കൂള്‍ ഒരുപിടി സാന്ത്വനം പദ്ധതിയുടെ ഭാഗമായി കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് പ്രവര്‍ത്തകരാണ് അരയി കാര്‍ത്തികയിലെ കാര്‍ത്ത്യായനിക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ജഗദീഷ് കാഞ്ഞങ്ങാട്, എച്ച്.ബാബുരാജ്, അശോക്കുമാര്‍ ജി.റാവു, ഹമീദ് ബാവനഗര്‍, പ്രസന്നന്‍ കൊളവയല്‍, കൃപേഷ് മാവുങ്കാല്‍, സുനീഷ് ഇട്ടമ്മല്‍ എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.
രാവിലെ കാര്‍ത്ത്യായനിയുടെ വീട്ടുമുറ്റത്ത് നടന്ന വയറിംഗ്ദിനാചരണ പരിപാടി കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍ ഉദ്ഘാടനം ചെയ്തു. ജഗദീഷ് കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. പ്രസന്നന്‍ കൊളവയല്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment