Latest News

മുസ്‌ലിംലീഗ് നിയന്ത്രണത്തിലുള്ള കോളജ് ആര്‍എസ്എസിന്റെ ട്രസ്റ്റിനു കൈമാറുന്നു

കാസര്‍കോട്:(www.malabarflash.com) ഗ്രാമീണ പ്രദേശത്തെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മുസ്‌ലിംലീഗ് രൂപീകരിച്ച സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിന്റെ അധീനതയിലുള്ള പെര്‍ള നളന്ദ കോളജ് ആര്‍എസ്എസ് നിയന്ത്രത്തിലുള്ള പുത്തൂര്‍ വിവേകാനന്ദ ട്രസ്റ്റിനു കൈമാറുന്നു. മൂന്നര കോടി രൂപയ്ക്കാണു കൈമാറ്റം. കൈമാറ്റ നടപടികള്‍ വ്യാഴാഴ്ച നടക്കും. നളന്ദ കോളജ് വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുക്കുന്നതോടെ നവീനവും തൊഴില്‍ സാധ്യതയേറിയതുമായ കോഴ്‌സുകള്‍ തുടങ്ങുമെന്നു ട്രസ്റ്റംഗം ഡോ.ജയഗോവിന്ദ പറഞ്ഞു.

2002ല്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള മുന്‍കൈയെടുത്താണു സി.എച്ച്.മുഹമ്മദ്‌കോയ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ട്രസ്റ്റ് രൂപീകരിച്ചത്. കോളജിന്റെ നിയന്ത്രണം പൂര്‍ണമായും ചെര്‍ക്കളത്തിന്റെ മകന്‍ കബീറിനായിരുന്നു. ബിബിഎം, എംബിഎ, അക്കൗണ്ടന്‍സി, രസതന്ത്രം എന്നീ ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണു കോളജില്‍ പഠിപ്പിക്കുന്നത്.

വിദ്യാഭ്യാസരംഗത്തു നിരവധി സ്ഥാപനങ്ങള്‍ വിവേകാനന്ദ ട്രസ്റ്റ് നടത്തുന്നുണ്ട്. പെര്‍ള നളന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുക്കുന്നതോടെ കോളജിലെ ഇരുപതോളം വരുന്ന അധ്യാപകര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.