പെരുമ്പാവൂര്‍: (www.malabarflash.com) ആലുവ ഹണി വധക്കേസിലെ രണ്ടു പ്രതികള്‍ എംസി റോഡില്‍ കാലടി ശ്രീശങ്കര പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ആലുവ എന്‍എഡി ശാന്തിഗിരി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ചേരുവിയത്ത് യൂസഫിന്റെ മകന്‍ ഫൈസല്‍(24), ആലുവ തായിക്കാട്ടുകര മണലാടന്‍ യൂസഫിന്റെ മകന്‍ ടിനു (20) എന്നിവരാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മുടിക്കല്‍ പുല്ലാക്കോട്ടില്‍ അഷ്‌കറി(19)നെ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പിന്നില്‍ മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ടിനുവിന്റെ സഹോദരന്‍ ടിന്റു(23)വിനും പരുക്കേറ്റു. ഈ ബൈക്കിലും മൂന്ന് പേര്‍ യാത്ര ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 11.45ന് പാലത്തിന്റെ മധ്യഭാഗത്താണ് അപകടമുണ്ടായത്. പെരുമ്പാവൂര്‍ ഭാഗത്തു നിന്നു കാലടി ഭാഗത്തേക്കു പോകുകയായിരുന്ന ഇവരുടെ ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. വാഹന യാത്രികരും സമീപ വാസികളും ചേര്‍ന്ന് മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചു.
കാര്‍ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 2013 ഏപ്രില്‍ അഞ്ചിനാണ് എസ്എന്‍ പുരം വെള്ളൂര്‍ അകത്തൂട്ട് മോഹനന്റെ മകന്‍ ഹണിയെ ആലുവ നേതാജി റോഡില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു വെട്ടിക്കൊലപ്പെടുത്തിയത്.
ഈ കേസില്‍ എട്ടു പ്രതികളുണ്ട്. വാഹനാപകടത്തില്‍ മരിച്ച ടിനു കേസിലെ രണ്ടാം പ്രതിയും ഫൈസല്‍ എട്ടാം പ്രതിയുമാണ്. മൂന്നാം പ്രതിയായ മുകേഷ് ഒരു വര്‍ഷം മുന്‍പ് ജീവനൊടുക്കി. വാഹനാപകടത്തില്‍ മരിച്ച പ്രതികള്‍ ജാമ്യത്തിലായിരുന്നു. രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ വീതം മലയാറ്റൂര്‍ പള്ളിയിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

No comments:
Post a Comment