ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം മലബാറിലെ മതസൗഹാര്‍ദ്ദത്തിന്റെ ഏററവും വലിയ നേര്‍ക്കാഴ്ചയാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ഭരണി മഹോത്സവം സൗഹൃദം ഊട്ടിഉറപ്പിക്കാനുളള വേദിയായി മാറുന്നു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി പാലക്കുന്നിലും തൃക്കണ്ണാട്ടും നടന്നു വരുന്ന ഉത്സവ പരിപാടികള്‍ മതത്തിന്റെ ജാതിയുടെയും അതിര്‍ വരമ്പുകളില്ലാതെ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കൂട്ടായ്മയിലാണ് നടന്നു വരുന്നത്.
ആയിരംകാതം നടന്നും ആയിരത്തിരികാണാന്‍ പതിനായിരങ്ങള്‍ എത്തുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച വൈകുന്നേരം എത്തിയ ജമാഅത്ത് ഭാരവാഹികള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ക്ഷേത്ര ഭരണ സമിതിയും സ്ഥാനികരും നല്‍കിയത്.
കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കാപ്പില്‍ കെ.ബി.എം ഷെരീഫ്, ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് പ്രസിഡണ്ട് കെ.കെ. അബ്ദുല്ല ഹാജി, സെക്രട്ടറി മുഹമ്മദ് പാറയില്‍, ട്രഷറര്‍ ഷാഫി സ്പീഡ്‌വേ, കാദര്‍ കാത്തീം തുടങ്ങിയവരാണ് ശനിയാഴ്ച വൈകുന്നേരം ക്ഷേത്ര സന്നിധിയില്‍ എത്തിയത്.
No comments:
Post a Comment