നാദാപുരം: (www.malabarflash.com) തൂണേരിയിലെ സംഘര്‍ഷത്തിനിടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മങ്കോട് സ്വദേശിയും പൊലീസ് സ്‌റ്റേഷനു സമീപം ഹോട്ടലില്‍ ജോലിക്കാരനുമായ ആശാരിക്കണ്ടിയില്‍ അജിത്തിനെ (31) യാണ് സിഐ എ.എസ്. സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.
പല തവണകളിലായുള്ള ഫെയ്‌സ്ബുക്ക്‌പോസ്റ്റുകള്‍ തനിക്കു മാനഹാനി വരുത്തുന്നതാണെന്നു കാണിച്ച് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി നല്‍കിയ പരാതിയെതുടര്‍ന്നാണ് കേസെടുത്തത്. സൈബര്‍സെല്ലിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം തെളിവുകള്‍ ശേഖരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

No comments:
Post a Comment