കരിപ്പൂര്‍: (www.malabarflash.com)കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച അഞ്ചു കോടി രൂപയുടെ 17.5 കിലോഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍ പിടികൂടി. കോഴിക്കോട്ടുനിന്നെത്തിയ ഡിആര്‍ഐ സംഘത്തിന്റെ നേതൃത്വത്തിലാണു സ്വര്‍ണം കണ്ടെടുത്തത്. സംഭവത്തോടനുബന്ധിച്ച് മലപ്പുറം വെട്ടത്തൂര്‍ സ്വദേശികളായ ലഗേജ് ഉടമ പുഴയ്ക്കല്‍ സുബൈറിനെ (28)യും സഹായിയായ റമീസിനെ (29)യും അറസ്റ്റ് ചെയ്തു.
യുബി ലഗേജ് (യാത്രക്കാരന്‍ കൂടെ കൊണ്ടുവരാത്ത ലഗേജ്) ആയി കാര്‍ഗോയില്‍ ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ഒരാഴ്ച മുന്‍പ് എത്തിയതായിരുന്നു. മുന്‍സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡിആര്‍ഐ സംഘം കാര്‍ഗോ കോംപ്ലക്‌സില്‍ എത്തി ലഗേജ് തിരിച്ചറിഞ്ഞ് നേരത്തേ അടയാളപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ എത്തിയ യാത്രക്കാരനും സഹായിയും ലഗേജ് എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം, ലഗേജ് എടുക്കാന്‍ എത്തിയപ്പോള്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡിആര്‍ഐ രണ്ടുപേരെയും പിടികൂടി.
ലഗേജ് തുറന്നു പരിശോധിച്ചപ്പോള്‍ 17.5 കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ ബിസ്‌കറ്റുകളായും സ്വര്‍ണക്കട്ടികളായും വോള്‍ട്ടേജ് നിയന്ത്രിത യന്ത്രത്തിന്റെ ട്രാന്‍സ്‌ഫോമറിനുള്ളിലും എല്‍ഇഡി വിളക്കിനുള്ളിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണത്തിന് അഞ്ചു കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡിആര്‍ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തോടൊപ്പം കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ആനന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജി തുടങ്ങിയവരും പരിശോധനയ്ക്കുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
No comments:
Post a Comment