കോഴിക്കോട്: (www.malabarflash.com) അഴിയൂരിലെ പെയിന്റിങ് തൊഴിലാളിയായ ഉപ്പാലക്കണ്ടി യു കെ നസീറിന്റെ വാടക വീട്ടില്‍ ആഹ്ലാദം നിറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ബംമ്പര്‍ ലോട്ടറിയുടെ രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി നസീറിനെ തേടി എത്തിയത്.
പ്രാരബ്ദങ്ങളുടെ ദുരിതക്കടലില്‍ നിന്ന് വീട്ടു വാടകക്ക് പോലും തികയാത്ത കുടുംബ വരുമാനത്തില്‍ രണ്ട് കോടിയുടെ ഭാഗ്യത്തില്‍ കുടുംബമൊന്നാകെ സന്തോഷത്തിലാണ്.
സൗദി അറേബ്യയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് നാട്ടിലേക്ക് വന്ന നസീറിന് തിരിച്ച് പോകാന്‍ പല കാരണങ്ങളാല്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ നാട്ടില്‍ സുഹൃത്തിനോടൊപ്പം പെയിന്റിങ് ജോലി ചെയ്ത് വരികയായിരുന്നു വാടക ക്വാര്‍ട്ടേഴ്‌സിന്റെ വാടക നല്‍കാന്‍ പോലും ഞെരുങ്ങി ജീവിക്കുന്നതിനിടയിലാണ് ബംമ്പര്‍ സമ്മാനം നസീറിനെയും കുടുംബത്തെയും തേടി എത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് അഴിയൂരിലെ റോട്ടറി സ്റ്റാളില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ച ഫലം നോക്കിയപ്പോള്‍ താന്‍ എടുത്ത എസ്ബി 131167 നമ്പറിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞത്. ഉടന്‍ ജില്ലാ സഹകരണ ബാങ്കിന്റെ അഴിയൂര്‍ ശാഖയില്‍ ടിക്കറ്റ് എല്‍പിക്കുകയും ചെയ്തു.
ഇതേ ബാങ്കില്‍ നസീറിന്റെ ഉമ്മ സ്വീപ്പറായി ജോലി ചെയ്യുന്നുണ്ട്. നസീറിന്റെ ഭാര്യ ഷെമിനയും മക്കളായ ആമിന, മുഹമ്മദ് ഫറൂഖ് എന്നിവരോടൊപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു. ഒരു നല്ല വീട് വെക്കാനും പ്രയാസപ്പെടുന്ന മറ്റ് കുടുംബാംഗങ്ങളെ സഹായിക്കാനുമാണ് നസീറിന്റെ മോഹം.
No comments:
Post a Comment