Latest News

റബര്‍ വിലയിടിവ്; കണ്ണൂരിലെ കര്‍ഷകന്‍ ധനമന്ത്രിയുടെ മണ്ഡലത്തിലത്തെി തൂങ്ങിമരിച്ചു

ഈരാറ്റുപേട്ട: റബര്‍ വിലയിടിവുമൂലമുള്ള കടബാധ്യതമൂലം ധനമന്ത്രിയുടെ മണ്ഡലത്തിലെത്തി ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പെഴുതിവച്ച് കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ജീവനൊടുക്കിയനിലയില്‍. പേരാവൂര്‍ തുണ്ടി ചെറുമുട്ടത്ത് കൃഷ്ണന്‍കുട്ടി നായര്‍ (59) ആണു മരിച്ചത്.

20 വര്‍ഷം മുന്‍പ് ഈരാറ്റുപേട്ട തലനാടുനിന്ന് കണ്ണൂരിലേക്കു കുടിയേറിയ കൃഷ്ണന്‍കുട്ടിക്ക് അവിടെ ആറേക്കര്‍ റബര്‍തോട്ടമുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. റബറിനു വില കുറഞ്ഞതോടെ കടക്കെണിയിലായി. കഴിഞ്ഞ ദിവസം രാവിലെയാണു വീട്ടില്‍നിന്നിറങ്ങിയത്. ആത്മഹത്യാവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞു സംശയം തോന്നിയ വീട്ടുകാര്‍, മൂന്നിലവിനു സമീപത്തുള്ള ബന്ധുവിനെ ബന്ധപ്പെട്ടു. രാത്രിയോടെ സ്ഥലത്തെത്തിയ ബന്ധുവാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്.

മൂന്നിലവു പഞ്ചായത്തില്‍ പാലാ സ്വദേശിയുടെ തോട്ടത്തിലെ റബര്‍മരത്തിലാണ് തൂങ്ങിമരിച്ചത്. കണ്ണൂര്‍ സ്വദേശിയാണെന്നും വീടുവിറ്റു റബര്‍ തോട്ടം വാങ്ങിയെന്നും റബര്‍ വിലയിടിവുമൂലം വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെന്നും റബറിനു 150 രൂപയെങ്കിലും വിലയുണ്ടായിരുന്നെങ്കില്‍ ഈ ഗതിയുണ്ടാകുമായിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 200 പേജിന്റെ ബുക്കിലാണ് ആത്മഹത്യാക്കുറിപ്പ്. 

ഈരാറ്റുപേട്ട സിഐ സി.ജി. സനല്‍കുമാര്‍, മേലുകാവ് എസ്‌ഐ പി.പി. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സുലോചനയാണു കൃഷ്ണന്‍കുട്ടിയുടെ ഭാര്യ. മക്കള്‍: സുഭാഷ്, ദീപ.

Keywords: Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.