കുന്നംകുളം: മുംബൈയില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവാവിന്‍െറ മൃതദേഹം മുംബൈ താനെയില്‍ കണ്ടത്തെി. പഴഞ്ഞി വടക്കേകോട്ടോല്‍ പുലിക്കോട്ടില്‍ മോനിയുടെ മകന്‍ മെജോയാണ് (21) മരിച്ചത്. കഴിഞ്ഞ 21ന് രാത്രി മുംബൈ പനവേലില്‍ വെച്ചാണ് യുവാവിനെ കാണാതായത്. സിപ്ള മരുന്ന് കമ്പനിയുടെ മെഡിക്കല്‍ റപ്രസന്‍േററ്റീവ് ആയിരുന്നു മെജോ. കമ്പനി പരിശീലനവുമായി ബന്ധപ്പെട്ട് സംഭവത്തിന് 10 ദിവസം മുമ്പാണ് മെജോ മുംബൈയിലേക്ക് പോയത്.
ശനിയാഴ്ച വൈകീട്ടോടെ മുംബൈയില്‍ നിന്ന് ട്രെയിന്‍ കയറി. രാത്രി 9.30ഓടെ ഭക്ഷണം കഴിക്കാന്‍ കൈ കഴുകാന്‍ പോയതായിരുന്നു യുവാവ്. കമ്പനി റപ്രസന്‍േററ്റീവുകളായ മറ്റു ജില്ലക്കാരായ മൂന്ന് യുവാക്കളും മെജോയോടൊപ്പമുണ്ടായിരുന്നു. കാണാതായതോടെ സുഹൃത്തുക്കള്‍ പനവേലില്‍ ഇറങ്ങി അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. പിന്നീട് കുന്നംകുളം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് താനെയില്‍ മൃതദേഹം കണ്ടുവെന്ന വിവരമറിഞ്ഞ് ബന്ധുക്കള്‍ പോയത്.
ശനിയാഴ്ച മുംബൈയിലത്തെിയ ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും മെജോവിന്‍േറതല്ലെന്ന് ഉറപ്പുവരുത്തി മടങ്ങി. എന്നാല്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരിച്ച് ചെല്ലുകയും മറ്റൊരു മൃതദേഹം കണ്ട് മെജോവിന്‍േറതാണെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. ട്രെയിന്‍െറ വാതില്‍ തുറന്ന സമയം തെറിച്ച് വീണതാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

താനെക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ 22ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടത്. പൊലീസ് നടപടികള്‍ക്ക് ശേഷം ഞായറാഴ്ച രാത്രി വീട്ടിലത്തെിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോട്ടോല്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. മാതാവ്: ഓമന. സഹോദരി: മോനിഷ.
No comments:
Post a Comment