പള്ളിക്കര: (www.malabarflash.com) കാണാതായ വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കരയിലെ സുല്‍ഫിഖറിന്റെ മകനും അപ്‌സര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിനാനെ (13) യാണ് തിരച്ചില്‍ നടത്തുന്നതിനിടെ ഞായറാഴ്ച രാത്രി 11.30 മണിയോടെ റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ മുതലാണ് സിനാനെ കാണാതായത്. മദ്രസയിലേക്ക് പോയ സിനാന്‍ ക്ലാസില്‍ കയറിയിരുന്നില്ല. പിന്നീട് ബന്ധുവീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് കാഞ്ഞങ്ങാട്ട് കണ്ടെത്തിയത്.

No comments:
Post a Comment