മുംബൈ: പ്രമുഖ ഗാന്ധിയനും അഴിമതിവിരുദ്ധ സമരനായകനുമായ അന്നാ ഹസാരെയുടെ സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഫേസ്ബുക്കിലൂടെ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണു സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഓഫീസിലും വസതിയിലും സുരക്ഷ കര്‍ശനമാക്കി. ഇവിടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 24, 25 തിയതികളിലാണു കാനഡയില്‍ താമസക്കാരനായ ഒരാള്‍ അന്നാ ഹസാരെയെ വധിക്കുമെന്നു പോസ്റ്റു ചെയ്തത്. 24-ാം തിയതി നല്‍കിയ പോസ്റ്റില്‍ ഹസാരെയെ വധിക്കുമെന്നായിരുന്നു ഭീഷണി. 25 നു വീണ്ടും നല്‍കിയ പോസ്റ്റില്‍ താന്‍ കളി പറയുകയല്ലെന്നും ഉടന്‍ തന്നെ ഇന്ത്യയിലെത്തി ഹസാരെയെ വധിക്കുമെന്നുമായിരുന്നു എഴുതിയിരുന്നത്.
ഇതേ തുടര്‍ന്നു ഹസാരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സുരക്ഷ വര്‍ധിപ്പിച്ചത്.

No comments:
Post a Comment