ഉദുമ: (www.malabarflash.com) പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം ഭരണി ഉത്സവം പ്രമാണിച്ച് മാര്‍ച്ച് 21ന് വൈകുന്നേരം മുതല്‍ കാഞ്ഞങ്ങാട്- ചന്ദ്രഗിരി റോഡില്‍ വാഹന ഗതാഗതത്തിന് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആര്‍ ഡി ഒ അറിയിച്ചു.
രാത്രി ഏഴ് മണിമുതല്‍ പിറ്റേ ദിവസം കാലത്ത് നാല് മണിവരെ ബേക്കല്‍ ജംഗ്ഷനും കളനാട് ജംഗ്ഷനും മദ്ധ്യേ വാഹന ഗതാഗതം നിയന്ത്രിക്കും പളളിക്കര ഭാഗത്ത് നിന്നും വടക്കോട്ട് വരുന്ന വാഹനങ്ങള്‍ പെരിയ റോഡ് ജംഗ്ഷന്‍, ബേക്കല്‍ റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് പോകണം.
കാസര്‍കോട് ഭാഗത്ത് നിന്നും തെക്കോട്ട് വരുന്ന വാഹനങ്ങള്‍ മേല്‍പറമ്പ, കളനാട് എന്നിവിടങ്ങളില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് പോകണം.
പാലക്കുന്ന് ക്ഷേത്രത്തിന് വടക്ക് വശം പളളം ബിവറേജ് റോഡ് ജംഗ്ഷന്‍ വരെയും തെക്ക് വശം കോട്ടിക്കുളം കുറുംബ ക്ഷേത്രം ഗേറ്റ് വരെയും യാതൊരു വിധ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല. തെക്ക് ഭാഗത്ത് നിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ ഒഴികെയുളള തൃക്കണ്ണാട് ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ടിലും അതിന് തെക്ക് വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങള്‍ക്ക് തൃക്കണ്ണാട് ക്ഷേത്രം മുതല്‍ കോട്ടിക്കുളം കുറുംബ ക്ഷേത്രം ഗേറ്റ് വരെ റോഡരികില്‍ പാര്‍ക്ക് ചെയ്യാം.
വടക്ക് വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പളളം ബിവറേജ് റോഡ് ജംഗ്ഷന് വടക്ക് വശം പാര്‍ക്ക് ചെയ്യണം. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് കിഴക്ക് വശത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാക്യാര റോഡ് ജംഗ്ഷന് വടക്ക് കിഴക്ക് വശങ്ങളിലും തിരുവക്കോളി പാര്‍ത്ഥസാരഥി ക്ഷേത്ര ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും കിഴക്ക് ഭാഗം മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ വരെ യാതൊരു വിധത്തിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ലെന്ന് ആര്‍ഡിഒ അറിയിച്ചു.
No comments:
Post a Comment