ബെംഗളൂരു: പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ കൃത്രിമക്കാല്‍ പഴകിയതിനാല്‍ പുതിയത് വെച്ചുപിടിപ്പിക്കുന്നു.
ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍ ചികിത്സയിലുള്ള മഅദനിയെ ഇതിനായി തിങ്കളാഴ്ച കോറമംഗലയിലേക്ക് കൊണ്ടുപോകും. ജര്‍മന്‍ കമ്പനിയായ ഓട്ടോബോക്കിന്റെ കോറമംഗലയിലെ ശാഖയില്‍വെച്ചാണ് പുതിയകാല്‍ പിടിപ്പിക്കുന്നത്. വൈകിട്ട് ആസ്പത്രിയില്‍ തിരികെയെത്തും. പുതിയ കാല്‍ ഉപയോഗിക്കാനുള്ള പരിശീലനത്തിനായി തുടര്‍ന്ന് പത്തുദിവസത്തോളം കോറമംഗലയിലെ സ്ഥാപനത്തിലെത്തും.
മഅദനിക്ക് 1992-ല്‍ വലതുകാല്‍ നഷ്ടപ്പെട്ടതിനുശേഷം പിടിപ്പിച്ച കൃത്രിമക്കാല്‍ പഴകിയതിനാല്‍ 2007-ല്‍ മാറ്റിസ്ഥാപിച്ചിരുന്നു. അതും പഴകി ഉപയോഗിക്കാനാകാതെ വന്നതിനാലാണ് ഇപ്പോള്‍ പുതിയത് വെക്കുന്നത്.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യം കിട്ടിയ മഅദനിക്ക് പ്രമേഹത്തിനും മറ്റും ചികിത്സ തുടരുകയാണ്. ജാമ്യവ്യവസ്ഥയില്‍ ഇളവുകള്‍ തേടിയും വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് അപേക്ഷിച്ചും മഅദനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

No comments:
Post a Comment