ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭര്‍ത്താവും പൂര്‍ണഗര്‍ഭിണിയായ ഭാര്യയും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആലപ്പുഴ നഗരസഭ തുമ്പോളി വികസനത്തില്‍ കോയിക്കല്‍ പറമ്പില്‍ പരേതനായ സുദന്റെ മകന്‍ സുനീഷ് (സുനില്‍- 31), ഭാര്യ ജീന (29) എന്നിവരാണ് ഞായറാഴ്ച ഉച്ചയ്‌ക്ക് മൂന്നോടെ തുമ്പോളി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കില്‍ ജീവനൊടുക്കിയത്.
ജീനയെ അടുത്തയാഴ്‌ച പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് സംഭവം.
സാമ്പത്തികബാധ്യതയും കുടുംബകലഹവുമാണ് മരണകാരണമായി പറയപ്പെടുന്നത്. ചേര്‍ത്തല ചേന്നവേലി സ്വദേശിയായ ജീനയെ ഒരുവര്‍ഷം മുമ്പ് സുനീഷ് പ്രണയിച്ച് വീട്ടില്‍നിന്നും അനുവാദമില്ലാതെ ഇറക്കിക്കൊണ്ടുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരില്‍നിന്നും അകന്ന ജീന ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസം.

ഇവിടെ വിവാഹ സംബന്ധമായ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. വ്യത്യസ്‌ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതുകൊണ്ടുതന്നെ ഇരുവീട്ടുകാരും ഇവരെ അംഗീകരിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു.
ഞായറാഴ്ച ഉച്ചയോടെ ജീന ഭര്‍ത്താവുമൊന്നിച്ച് വിട്ടില്‍നിന്ന് ഇറങ്ങി തുമ്പോളി ജംഗ്‌ഷനിലെത്തുകയായിരുന്നു. വഴിയില്‍കണ്ട പരിചയക്കാരോട് കുശലം അന്വേഷിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. പിന്നീട് ട്രാക്കിനടുത്തെത്തിയ ഇവര്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
No comments:
Post a Comment