മഞ്ചേശ്വരം: (www.malabarflash.com)ഉദ്യാവറില്‍ ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു
മംഗലാപുരത്തെ ഡിഗ്രി വിദ്യാര്‍ഥി തൗസീഫ് (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബന്ധുവും സുഹൃത്തുമായ ഇല്യാസിനെ (18) ഗുരുതര പരിക്കോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരത്തെ ഡിഗ്രി വിദ്യാര്‍ഥി തൗസീഫ് (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബന്ധുവും സുഹൃത്തുമായ ഇല്യാസിനെ (18) ഗുരുതര പരിക്കോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം നാലരമണിക്ക് ഉദ്യാവര്‍ ഇര്‍ഷാദ് പള്ളിക്ക് സമീപം ദേശിയ പാതയിലാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച കെ.എല്‍ 14 എന്‍ 9015 നമ്പര്‍ എഫ് സെഡ് ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു .ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് തൗസിഫ് മരിച്ചത്.
ഉപ്പള പത്വാടി സ്വദേശി ഹമീദിന്റെയും മറിയമ്മയുടെയും മകനാണ് തൗസീഫ്. സഹോദരങ്ങള്‍: തഫ്‌സീര്‍, തസ്‌കീന്‍ , തസ്‌കീന
No comments:
Post a Comment