ചെമ്മനാട്: ചെമ്മനാട് ആര്‍ട്‌സ് & സ്‌പേര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മര്‍ഹും മുഹിന്‍ ശംനാട് റോളിഗ് ട്രോഫികും, മര്‍ഹും മുഹമ്മദ് ശംനാട് സ്ഥിരം ട്രോഫികും വേണ്ടിയുള്ള ചെമ്മനാട് വോളി ലീഗിന് ആവേശകരമായ തുടക്കം.
ടൂര്‍ണ്ണമെന്റില്‍ പങ്കെടുകുന്ന 6 ടീമിലെ കളിക്കാരും സംഘാടകരും ചേര്‍ന്ന് നടത്തിയ വര്‍ണ്ണശബളമായ ഘോഷയാത്രക്ക് ക്ലബ് പ്രസിഡന്റ് പി.ഹബിബ് റഹ്മാന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്തു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ബഹു.ജീല്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് നിര്‍വ്വഹിച്ചു.ക്ലബ് ജനറല്‍ സെക്രടറി മന്‍സൂര്‍ കുരിക്കള്‍ സ്വാഗതവും, ക്ലബ് പ്രസിഡന്റ് പി.ഹാബീബ് റഹ്മാന്‍ അധ്യക്ഷതവഹിച്ചു.
മുഹിന്‍ ശംനാട് ട്രോഫി നവീകരിച്ചത് എഞ്ചിനിയര്‍ സി.എച്ച്. മുഹമ്മദ് പ്രകാശനം ചെയ്തു. പ്രേഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. നിയാസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment