കണ്ണൂര്‍: [www.malabarflash.com] വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നവവധുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. കക്കാട് ശദുലി പളളിക്കടുത്ത ചെറിയമ്പലത്ത് ഹൗസില്‍ സി.ബി. സല്‍മ (20)യാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്.
ശാദുലിപ്പളളിയിലെ മുനീര്‍ 35 ദിവസം മുമ്പാണ് സല്‍മയെ വിവാഹം കഴിച്ചത്. വിദേശത്ത് ജോലിയുളള മൂനീര്‍ വിവാഹം കഴിക്കാനായിരുന്നു അവധിയെടുത്ത് നാട്ടില്‍ വന്നത്. സതേണ്‍ റെയില്‍വെയിലെ കാറററിംഗ് വിഭാഗത്തില്‍ ജീവനക്കാരനായി ഹനീഫ റാബിയ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകളാണ് മരിച്ച സല്‍മ. ജാസ്മിന്‍,
അന്‍സീന, ശാരിക, സഫ്രീന എന്നിവര്‍ സഹോദരങ്ങളാണ്. അമ്മാവന്‍ സി.ബി. ഫാറൂഖിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം സീനിയര്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ ടൗണ്‍ എസ്.ഐ മനോഹരനും സംഘവുമാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ആത്മഹത്യക്കുളള കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment