Latest News

ഹക്കിംവധം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നു

പയ്യന്നൂര്‍: ഹക്കിമിന്റെ കൊലയാളികളെ അറസ്റ്റുചെയ്യുംവരെ അല്ലെങ്കില്‍ കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുംവരെ എന്ന മുദ്രാവാക്യവുമായി ജനകീയ ആക്ഷന്‍ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ നടത്തുന്ന സത്യാഗ്രഹം ആറുദിവസം പിന്നിട്ടു.

മാര്‍ച്ച് അഞ്ചിന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ 'മാഫിയാവത്കരണം കേരളത്തില്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മാര്‍ച്ച് ആറിന് സ്ത്രീകളുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടക്കും. മാര്‍ച്ച് 10, 11, 12 തീയതികളില്‍ ജില്ലാതല വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ പ്രചാരണത്തിന്റെ ഭാഗമായി 'ജനജാഗ്രത പയ്യന്നൂര്‍' എന്ന പേരില്‍ ഫെയ്‌സ് ബുക്ക് പേജും തയ്യാറാക്കി.

ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ സമാധാനപരമായി സത്യാഗ്രഹസമരം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള പോലീസ് നീക്കത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു.

മാനവ ഏകതാ മിഷന്‍ ഗുരു ശ്രീഎം ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ഹക്കിംവധത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സരംനടത്തുന്ന സത്യാഗ്രഹികളെ അഭിവാദ്യംചെയ്യുകയും ചെയ്തു. സി.കൃഷ്ണന്‍ എം.എല്‍.എ.യും സത്യാഗ്രഹപ്പന്തല്‍ സന്ദര്‍ശിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.