രാജപുരം: തമിഴ്‌നാട് വേളാങ്കണ്ണിയില്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു.
മാലക്കല്ല് പൂക്കുന്നം മലമ്പുറത്ത് തോമസ്- ഡോളി ദമ്പതികളുടെ മകന്‍ സനീഷ് (32) ആണ് മരിച്ചത്. അപകടത്തില്‍ സനീഷിന്റെ ഭാര്യ ലിബിന(26), മറുതാപ്പറമ്പില്‍ജെയ്‌സണ്‍(28) ഭാര്യ ലിമ(23), ആനിമൂട്ടില്‍ ടോജന്‍(30) ഭാര്യ അനു (25) മകള്‍ ജോസ്‌ന ടോജോ (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പുലര്‍ച്ചെ ഒരുമണിയോടെ തഞ്ചാവൂരിനടുത്താണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ വാഹനം മരത്തിലിടിക്കുകയായിരുന്നു. ഇതിനുശേഷം വാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ പുറത്തെടുക്കുകയുമായിരുന്നു.
സനീഷ് തല്‍ക്ഷണം തന്നെ മരണപ്പെടുകയാണുണ്ടായത്. തലക്കേറ്റ മാരകമായ മുറിവാണ് സനീഷിന്റെ മരണത്തിന് കാരണമായത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി.
സനീഷിന്റെ മരണം കുടുംബത്തിന് താങ്ങാനാവാത്തആഘാതമായി. ഫെബ്രുവരി 28നാണ് സനീഷും കുടുംബാംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ വേളാങ്കണ്ണിയിലേക്ക് പോയത്. ഇവര്‍ തിരിച്ച് വരുമ്പോള്‍ പ്രതികൂല കാലാവസ്ഥമൂലം വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിനിടിക്കുകയായിരുന്നു.
അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തഞ്ചാവൂരിലേക്ക് പോയിട്ടുണ്ട്. ലൗവിംങ്ങ് ട്രാവല്‍സിലെ ഡ്രൈവറാണ് മരണപ്പെട്ട സനീഷ്. സനോജ് തോമസ്, സജേഷ് തോമസ് എന്നിവരാണ് സനീഷിന്റെ സഹോദരങ്ങള്‍.
No comments:
Post a Comment