Latest News

ഉത്സവ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ

നീലേശ്വരം: (www.malabarflash.com) ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നീലേശ്വരം കരിന്തളം കിളിയളത്ത് സുബ്രഹ്മണ്യം കോവിലിലെ ആണ്ഡിയൂട്ട് മഹോത്സവത്തിനിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

ഞായറാഴ്ച സമാപിച്ച ആണ്ഡിയൂട്ട് മഹോത്സവത്തില്‍ രണ്ട് ദിവസം മുമ്പ് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും തലകറക്കവും മറ്റു അസ്വസ്തയും അനുഭവപ്പെട്ടത്. ഇവരെ നീലേശ്വരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരുടെയും നില ഗുരുതരമല്ലാത്തതിനാല്‍ വീട്ടിലേക്കയച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കടുത്ത തലവേദനയും, ഛര്‍ദിയും കാരണം സ്ത്രീകളെയും കുട്ടികളെയും അടക്കം ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിയവര്‍ക്ക് ശിശുരോഗ വിദഗ്ധന്‍ ഡോ. വി. സുരേശന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ഡി.എം.ഒ ഡോ. ഇ മോഹനന്‍, പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ചുമതല വഹിക്കുന്ന ജില്ലാതല സാങ്കേതിക സമിതിയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ആശുപത്രിയില്‍ എത്തിയവരില്‍ തൊണ്ണൂറോളം പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇരുപതോളം പേര്‍ ചികിത്സയിലാണ്. കിളിയളത്തെ അമ്മു, ആര്യ, വരഞ്ഞൂരിലെ അശ്വിന്‍, പയ്യംകുളത്തെ ദീപിക, മേലാഞ്ചേരിയിലെ സുജിത്ത്, കൂവാറ്റിയിലെ നവ്യ, കൊല്ലംപാറയിലെ സാവിത്രി, നിവേദിത, വട്ടപ്പോയിലിലെ ഹൃദയ ലക്ഷ്മി തുടങ്ങിയവരാണ് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.

കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷണന്‍ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. രണ്ടാഴ്ച മുമ്പ് രാജപുരത്തെ ഒരു ക്ഷേത്രത്തില്‍ അന്നദാനം കഴിച്ച മൂന്നോറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.



Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.