ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ താജുല്‍ ഉലമാ ഉള്ളാല്‍ തങ്ങളും നൂറുല്‍ ഉലമാ എം.എ ഉസ്‌താദും നടത്തിയിരുന്ന പണ്ഡിത ക്ലാസ് അഖിലേന്ത്യാ സുന്നീ ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്താന്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ത്ര കമ്മിറ്റി സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ ക്കോയമ്മതങ്ങള്‍ കുറാ സ്വാഗതം പറഞ്ഞു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി. അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള്ള, ബി.എസ്. അബ്‌ദുല്ല കുഞ്ഞി ഫൈസി, കെ.പി. ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്‌ദുറഹ്‌മാന്‍ ഹാജി, ഹാജി അബ്‌ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
No comments:
Post a Comment