കാസര്‍കോട്: എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ അതിക്രമം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കോളേജില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ കോളേജില്‍ ഹിത പരിശോധന സംഘടിപ്പിച്ചു.
കോളേജ് ഓഫീസിന് മുന്നില്‍ നടന്ന ഹിതപരിശോധനയില്‍ പരീക്ഷാ തിരക്കിനിടയിലും എഴുന്നൂറോളം വിദ്യാര്‍ഥികള്‍ വോട്ടുചെയ്യാനെത്തി. എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും പ്രിന്‍സിപ്പലിനുമെതിരെ പ്രതിഷേധം ബാലറ്റില്‍ കുറിച്ച് വിദ്യാര്‍ഥികള്‍ പെട്ടിയില്‍ നിക്ഷേപിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജോയിന്റ് സെക്രട്ടറി കെ മഹേഷ്, വൈസ് പ്രസിഡന്റ് വൈശാഖ് ശോഭനന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍, എം എസ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സി കെ അമിത്ത് സ്വാഗതം പറഞ്ഞു.
No comments:
Post a Comment