Latest News

എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജില്‍ സംഘട്ടനം : അധ്യാപകരടക്കം 14 പേര്‍ക്ക് പരിക്ക്

കാസര്‍കോട് : കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജി. എംഎസ്എഫ്- കെ എസ് യു ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 12 വിദ്യാര്‍ഥികള്‍ക്കും രണ്ടു അധ്യാപകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ചെങ്കള ഇ കെ നായനാര്‍ സഹകരണ 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മൂന്നു പേരില്‍ ഒരാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ 25 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തര്‍ ആരോപിച്ചു. പുറമെനിന്നും എത്തിയവരും കോളജിലെ എം.എസ്.എഫ്. പ്രവര്‍ത്തകരും ചേര്‍ന്നാണ് ക്ലാസില്‍കയറി മാരകായുധങ്ങളുമായി വ്യാപക അക്രമം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു
സാരമായി പരിക്കേറ്റ ഇ കെ അര്‍ജുന്‍, ആശിഷ് വിജയ്, എം ജിതിന്‍ എന്നിവരെ തീവ്രപരിചരണ വിഭഗത്തില്‍ പ്രവേശിച്ചു. രണ്ടു കൈയും വലത് കാലും ഒടിഞ്ഞ അര്‍ജുനനെ പിന്നീട് പരിയാരം മെഡിക്ക. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ കോളേജ് യൂണിറ്റ് സെക്രട്ടറി 

അഖില്‍ കൃഷ്ണന്‍, അമല്‍ രാജ്, നിഖി. വിജയ്, എം മിഥുന്‍, സന്തോഷ്, കെ എ ദി.ജിത്ത്, കെ വി അഭിലാഷ്, ജെ ആര്‍ ദീപക്, ഷംമാസ് എിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് പരിക്കേറ്റ എല്ലാവരും. പരിക്കേറ്റ പെണ്‍കുട്ടികള്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അനില്‍കുമാര്‍, പ്രശാന്ത് എന്നിവരാണ് പരിക്കേറ്റ അധ്യാപകര്‍.
ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ സന്ദര്‍ശിച്ചു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.