Latest News

വ്യാജ രേഖയ്ക്ക് പിന്നാലെ ഉദുമ സ്‌കൂളില്‍ പരീക്ഷാ ക്രമക്കേടും

ഉദുമ: സംസ്ഥാതന സ്‌കൂള്‍ കലോത്സവത്തില്‍ ഗ്രൂപ്പിന മത്സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം നേടാന്‍ വ്യാജ രേഖ ചമച്ച് ലോകായുക്തയെയും വിദ്യാഭ്യാസ വകുപ്പിനെയും പറ്റിച്ച കേസിന് പിന്നാലെ ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതി.

സംഭവത്തെ കുറിച്ച് ഹയര്‍സെക്കണ്ടി റീജിയണല്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. 

ഇക്കഴിഞ്ഞ 19ാം തീയ്യതി നടന്ന ഹയര്‍ സെക്കണ്ടറി ജിയോളജി പരീക്ഷയുടെ ഉത്തരങ്ങള്‍ ചീഫ് സുപ്രണ്ടായ അധ്യാപകന്‍ പരീക്ഷാ ഹാളില്‍ കയറി ചില ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്തെന്നായിരുന്നു പരാതി.
കൂടാതെ ഡയറക്ടറേററ് നിര്‍ദ്ദേശിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചീഫ് സുപ്രണ്ടിന്റെ ഭാര്യയെയും ഉദുമ സ്‌കൂളില്‍ പരീക്ഷഡ്യൂട്ടിയില്‍ നിയമിച്ചതായും പരാതിയുണ്ട്.
നിയമ പ്രകാരം കോഡിനേററര്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകരെയാണ് ഡ്യൂട്ടിക്ക് നിര്‍ത്തേണ്ടത്. ഇതിന് വിരുദ്ധമായി സ്വന്തമിഷ്ട പ്രകാരമാണ് ഭാര്യക്ക് ഡ്യൂട്ടി കൊടുത്തത്. ഈ അധ്യാപകന്റെ അടുത്ത ബന്ധുവായ വിദ്യാര്‍ത്ഥിയി പരീക്ഷ എഴുതുന്ന ഹാളിലാണ് ഭാര്യയെ ഡ്യൂട്ടിക്കായ് നിയമിച്ചത്. 

ഈ സംഭവം ശ്രദ്ധയില്‍പ്പെട്ട പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകരാണ് ജില്ലാ കോഡിനേറററെയും ആഡിഡിയെയും വിവിരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് റീജിയണല്‍ ഡയറക്ടര്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയത്.
കലോത്സവത്തിന് പങ്കെടുക്കാന്‍ വ്യാജ ആപ്പീല്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ അവധിയില്‍ പോയതിനാല്‍ പ്രിന്‍സിപ്പാളിന്റെ ചാര്‍ജ് വഹിക്കുന്ന അധ്യാപകനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.

ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായ ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഉയര്‍ച്ചയ്ക്കായി പി.ടി.എ കമ്മിററിയും നാട്ടുകാരും ഒന്നടങ്കം സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ ചില അധ്യാപകരുടെ ഇത്തരം തെററായ നടപടികള്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമായി വ്യജരേഖ ഉണ്ടാക്കാനും പരീക്ഷ സംവിധാനത്തെ അട്ടിമറിക്കാനുമുളള ചില അധ്യാപകരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.