കാഞ്ഞങ്ങാട് :(www.malabarflash.com) ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളിനടുത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ പി കെ കൃഷ്ണന്റെ മകളും തലശ്ശേരിയിലെ സഞ്ജയിന്റെ ഭാര്യയുമായ റിഷ്ണ (34), മകള്‍ ആര്യ(8) എന്നിവരെയാണ് കാണാതായത്.
ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളിനടുത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ പി കെ കൃഷ്ണന്റെ മകളും തലശ്ശേരിയിലെ സഞ്ജയിന്റെ ഭാര്യയുമായ റിഷ്ണ (34), മകള്‍ ആര്യ(8) എന്നിവരെയാണ് കാണാതായത്.
മാര്‍ച്ച് 13 ന് സഞ്ജയനോടൊപ്പം അവധിക്ക് നാട്ടില്‍ എത്തിയതാണ് റിഷ്ണയും മകള്‍ ആര്യയും. തലശ്ശേരിയിലെ ഭര്‍തൃഗൃഹത്തില്‍ എത്തിയതിനു ശേഷം 16 ന് മൂന്നു പേരും ഹൊസ്ദുര്‍ഗിലെ വീട്ടില്‍ വന്നിരുന്നു. പിറ്റേന്ന് സഞ്ജയ് തലശ്ശേരിയിലേക്ക് മടങ്ങി. മാര്‍ച്ച് 23 ന് രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മംഗലാപുരം- എഗ്‌മോര്‍ എക്‌സ്പ്രസിന് റിഷ്ണയും മകള്‍ ആര്യയും തലശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ടിരുന്നു. പിതാവ് കൃഷ്ണന്‍ റെയില്‍വെ സ്റ്റേഷനിലെത്തുകയും സെക്കന്റ് ക്ലാസ് എയര്‍ കണ്ടീഷന്‍ കോച്ചില്‍ ഇരുവരെയും കയറ്റിവിടുകയും ചെയ്തതാണ്. ഇവരെ കാത്ത് സഞ്ജയ് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നില്‍പ്പുണ്ടായിരുന്നു.
എന്നാല്‍ തീവണ്ടി തലശ്ശേരിയില്‍ എത്തിയെങ്കിലും റിഷ്ണയും ആര്യയും അവിടെ വണ്ടിയിറങ്ങിയില്ല. തീവണ്ടിയില്‍ സഞ്ജയ് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. റിഷ്ണയെയും മകളെയും കാണാതായ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചിട്ടുണ്ട്. റിഷ്ണയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അവധി കഴിഞ്ഞ് സഞ്ജയും റിഷ്ണയും മകള്‍ ആര്യയും 29 ന് ഞായറാഴ്ച ഗള്‍ഫിലേക്ക് തിരിച്ചു പോകേണ്ടതായിരുന്നു. മകളെയും പേരക്കുട്ടിയെയും കാണാതായതുമായി ബന്ധപ്പെട്ട് റിഷ്ണയുടെ പിതാവ് കൃഷ്ണന്റെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.
No comments:
Post a Comment