ചെമ്മനാട് : ചെമ്മനാട് ആര്‍ട്‌സ് & സ്‌പോര്‍ട്ട് ക്ലബിന്റെ നേതൃത്വത്തില്‍ മാഹിന്‍ ശംനാട് റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ചെമ്മനാട് വോളി ലീഗിന്റെ ലോഗോ പ്രകാശനം പി.ഹബീബ് റഹ്മാന്റെ അധ്യഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച് മുഹമ്മദലി മുണ്ടാങ്കുലം നിര്‍വ്വഹിച്ചു.
11 കളിക്കര്‍ വിതമുള 6 ടീമുകളുടെ തിരഞ്ഞടുപ്പും, 6 കോച്ചുുമാരുടെ സെലക്ഷനും നടന്നു. 6 ടീമുകളെ 6 ടീം ഉടമകള്‍ വാശിയേറിയ നറുക്കെടുപ്പിലൂടെ കരസ്ഥമാക്കി.
ചെമ്മനാട് ആര്‍ട്‌സ് & സ്‌പോര്‍ട്ട് ക്ലബിന്റെ അംഗങ്ങളായ 66 കളിക്കാര്‍ അണിനിരകുന്ന പ്രഥമ വേളി ലീഗ് മാര്‍ച്ച് 31 , ഏപ്രില്‍ 1 , തിയ്യതികളിലായി ചന്ദ്രഗിരിപാലത്തിനടുതുള്ള പോളോ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും.
ക്ലബ് ജനറല്‍ സെക്രടറി മന്‍സുര്‍ കുരിക്കള്‍ സ്വഗതവും സെക്രടറി സി.എല്‍.ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. അബ്ബാസാലി കുന്നരിയാത്ത്, സി.എച്ച്.റഫീഖ്, അന്‍വര്‍ ശംനാട്, ഹഫിസ് അബ്ദുല്ല, റാജില്‍ സി.എല്‍, നാവാസ്.കെ.ടി, തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment