കാസര്‍കോട്: കോളേജ് ക്യാമ്പസുകളില്‍ അഴിഞ്ഞാടുന്ന വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്, കാസര്‍കോട് ഗവ. കോളേജ്, എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ എംഎസ്എഫ്, എബിവിപി സംഘടനകള്‍ വിദ്യര്‍ഥികള്‍ക്കിടയില്‍ മതപരമായ ഭിന്നതയുണ്ടാക്കി സംഘര്‍ഷമുണ്ടാക്കുകയാണ്.
ഇതിനെതിരെ പോരാടുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ നിരന്തരം അക്രമിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാല സെന്ററിലെ വിദ്യര്‍ഥികള്‍ക്ക് ഗ്രാന്‍ഡും പട്ടിക ജാതി- വര്‍ഗ വിഭാഗം വിദ്യര്‍ഥികള്‍ക്ക് സ്‌റ്റൈപ്പെന്‍ഡും അനുവദിക്കണമെന്നും ആര്‍എംഎസ്എ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാസര്‍കോട് ഗവ. കോളേജില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. എ വി ശിവപ്രസാദ് അധ്യക്ഷനായി. ഖദീജത്ത് സുഹൈല രക്തസാക്ഷി പ്രമേയവും ബി വൈശാഖ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം കെ സബീഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗം സരിന്‍ ശശി, സംസ്ഥാന കമ്മിറ്റിയംഗം പി പി സിദിന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
എ വി ശിവപ്രസാദ്, എം വി രതീഷ്, വൈശാഖ് ശോഭനന്‍, വി പി അമ്പിളി, ഷംസീന എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബി വൈശാഖ് (പ്രമേയം), എം വി സുജിത്ത് (മിനിറ്റ്‌സ്), സുഭാഷ് പാടി (രജിസ്‌ട്രേഷന്‍), കെ മഹേഷ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സംഘാടക സമിതിക്ക് വേണ്ടി കെ രവീന്ദ്രന്‍ നന്ദി പറഞ്ഞു.
No comments:
Post a Comment