മഞ്ചേശ്വരം: (www.malabarflash.com)മാതാവിനൊപ്പം ബസില്‍ സഞ്ചരിക്കുകയായിരുന്ന 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കീച്ചേരി സ്വദേശി നാസറി(42)നെയാണ് പിടികൂടിയത്.
ഉച്ചയ്ക്ക് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് സംഭവം. മംഗലാപുരം ഭാഗത്ത് നിന്ന് മഞ്ചേശ്വരത്തേക്ക് വരികയായിരുന്ന ബസില്‍ വച്ചാണ് ഉള്ളാള്‍ പൊയ്‌കെയിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും പിടികൂടി ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
No comments:
Post a Comment