കാസര്‍കോട്: (www.malabarflash.com)ഇലക്ടറല്‍ റോള്‍ കുറ്റമറ്റതാക്കി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് മുഴുവന്‍ വോട്ടര്‍മാരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഈ മാസം 22 ന് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഇങ്ങിനെ ആധാര്‍ ലിങ്ക് ചെയ്യുമ്പോള്‍ നിലവിലുളള വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും പുതിയ ഫോട്ടോ നല്‍കുന്നതിനും സാധിക്കും. ഇത്തരത്തില്‍ അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും പുതിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. പുതിയ കാര്‍ഡിന് പത്തു രൂപയാണ് ഫീസായി ഈടാക്കുക.
മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഒരു മാസത്തിനകം ശേഖരിക്കേണ്ടതുകൊണ്ട് രാഷ്ട്രീയ കക്ഷികള്‍ അവരുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി നിശ്ചിത സമയത്തിനുളളില്‍ തന്നെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. കെ. ശ്രീകാന്ത്, അബ്ദുല്ല മുഗു, ബാബുണ്ണ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) പികെ ഉണ്ണികൃഷ്ണന്‍, ആര്‍ഡിഒ ഇന്‍ചാര്‍ജ്ജ് എന്‍. ദേവീദാസ്, തഹസില്‍ദാര്‍മാരായ വൈ എം സി സുകുമാരന്‍, പി.കെ ശോഭ എന്നിവരും സംബന്ധിച്ചു.
No comments:
Post a Comment