തലശേരി: ദേശീയപാതയില്‍ ജില്ലാ കോടതിക്കു സമീപം സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. തലശേരി പിഡബ്‌ള്യുഡി റസ്റ്റ്ഹൗസിനു സമീപം മണക്കാദ്വീപില്‍ കെകെ ഹൗസില്‍ പരേതനായ കാസിമിന്റെ മകന്‍ കെ.കെ. ഷുഹൈല്‍(24), തലശേരി ടൗണിലെ ടൂറിസ്റ്റ്ടാക്‌സി ഡ്രൈവര്‍ ചിറക്കുനി ഡിഫിലിമുക്ക് സുനില്‍ സദനത്തില്‍ ശൈലേഷിന്റെ മകന്‍ നിഖില്‍(ഉണ്ണി-24) എന്നിവരാണു മരിച്ചത്. നിഖില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയും ഷുഹൈല്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ ഫ്രൂട്ട്‌സ് കടയില്‍ ജീവനക്കാരനുമാണ്.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് അപകടം. ബെംഗളൂരുവില്‍ ഇന്റര്‍വ്യുവിനു പോകുന്ന സുഹൃത്ത് ഷാരൂഖിനെ യാത്രയയ്ക്കാന്‍ സ്‌കൂട്ടറില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. ഇതിനിടയില്‍ ലോറിയെ മറികടന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവാക്കളെ നാട്ടുകാരാണു സഹകരണ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും എത്തിച്ചത്.
നില വഷളായതിനെത്തുടര്‍ന്നു രണ്ടുപേരെയും രാത്രിതന്നെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. വെളളിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. പരുക്കേറ്റ കൊടുവള്ളി മുസബില്‍ വീട്ടില്‍ ഷാരൂഖിനെ(22) സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബിയ ആണു ഷുഹൈലിന്റെ മാതാവ്. ജയശീലയാണു നിഖിലിന്റെ മാതാവ്.

No comments:
Post a Comment