Latest News

പാലക്കുന്നില്‍ പുഷ്പഫലസസ്യ പ്രദര്‍ശനവും, എക്‌സ്‌പോയും തുടങ്ങി

 ഉദുമ:(www.malabarflash.com) പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുഷ്പഫലസസ്യ പ്രദര്‍ശനം തുടങ്ങി. വിവിധയിനം ചെടികളും പുഷ്പങ്ങളും പ്രദര്‍ശനത്തിലുണ്ട്. പല നിറത്തിലുള്ള അരളി, മുല്ല, റോസ്, ചെമ്പരത്തി തുടങ്ങിയവയാണ് വില്പനയ്ക്കുള്ളത്. പപ്പായ, കറിവേപ്പില, മധുര അമ്പഴം, സപ്പോട്ട, ഓറഞ്ച് എന്നിവയുടെ തൈകളും പ്രദര്‍ശനനഗരിയിലുണ്ട്. പള്ളം രഞ്ജീസ് തിേയറ്ററിന് സമീപമാണ് പ്രദര്‍ശനം. 21ന് സമാപിക്കും.


ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്താനാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സറഫുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. സുരേഷ് കുമാര്‍ സ്വാഗതവും കുഞ്ഞിക്കൃഷ്ണന്‍ മാങ്ങാട് നന്ദിയും പറഞ്ഞു.


പാലക്കുന്ന് എസ്.ബി.ഐ ബാങ്കിന് സമീപം ബേക്കല്‍ സര്‍വ്വീസ് സൊസൈററിയുടെ പാലക്കുന്ന് എക്‌സ്‌പോ ബേക്കല്‍ എസ്.ഐ നാരായണന്‍ ഉദ്ഘാടനം ചെയ്തു.


ഫ്ളവര്‍ഷോ, ഓട്ടോ എക്‌സ്‌പോ, അലങ്കാര പക്ഷിപ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ്‌ഫെസ്റ്റ്, 50 ല്‍പരം വാണിജ്യ സ്റ്റാളുകള്‍, 199 രൂപയുടെ മഹാത്ഭുതം, സ്റ്റേജ് ഷോ, ദിവസേന കലാപരിപാടികള്‍ എന്നിവ എക്‌സപോയില്‍ ഒരുക്കിയിട്ടുണ്ട് 22 ന് സമാപിക്കും.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.