നീലേശ്വരം: (www.malabarflash.com) ഇഷ്ടദൈവത്തിന് മുന്നില്‍ ചിലങ്കക്കിലുക്കവുമായി ഒരു തലമുറയിലെ മൂന്നുപേര്‍ അരങ്ങിലെത്തിയപ്പോള്‍ നീലേശ്വരത്തെ കലാസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ വിരുന്ന്.
നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന്റെ വിളക്കുമാടം സമര്‍പണത്തിന്റെ ഭാഗമായി നടന്ന കലാപരിപാടിയിലാണ് ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍പെട്ടവര്‍ അരങ്ങിലെത്തിയത്.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. അധ്യാപകന്‍ പി യു ദിനചന്ദ്രന്‍ നായരുടെ ഭാര്യ രത്നാവതി, മകള്‍ സീന, സീനയുടെ മകള്‍ അഭിരാമി എന്നിവരും രത്നാവതിയുടെ മകന്‍ രതീഷ് നായരുടെ ഭാര്യയും ഗൈനക്കോളജിസ്റുമായ ദീപ മാധവുമാണ് വിവിധ പരിപാടികളുമായി ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.
കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂളില്‍നിന്ന് വിരമിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും താന്‍ പഠിച്ചെടുത്ത തിരുവാതിര ഹൃദയത്തോടുചേര്‍ത്ത് ഒരിക്കല്‍കൂടി അരങ്ങിലെത്തിക്കുകയായിരുന്നു രത്നാവതി.
സൗദി അറേബ്യ ആസ്ഥാനമായുള്ള അല്‍ തായല്‍ ഗ്രൂപ്പ് ട്രാവല്‍ ഡിവിഷന്റെ ദുബായ് ഹെഡ്ഡായ സീന നീണ്ട 20 വര്‍ഷത്തിനുശേഷം കഥകളി വേഷമണിഞ്ഞു. ബന്ധുകൂടിയായ കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ സഹായത്തോടെ കിര്‍മീര വധം കഥകളിയിലെ ലളിതയായി സീന വേഷമിട്ടപ്പോള്‍ പാഞ്ചാലിയായി കോട്ടക്കല്‍ ബാലനാരായണനും രംഗത്തെത്തി.സീനയുടെ മകള്‍ അഭിരാമി കേരളനടനമാണ് അവതരിപ്പിച്ചത്.
ചെറുവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റായ ദീപ മാധവ് കുച്ചുപ്പുടിയും ഭരതനാട്യവുമാണ് അവതരിപ്പിച്ചത്.
No comments:
Post a Comment